Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കഴുത്തിൽ രക്തം പുരണ്ട കത്തി, കണ്ണ് മൂടിക്കെട്ടിയ രൂപം; ഭയമുണർത്തി വിജയ് സേതുപതി-പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ ടീസർ തീയതി പുറത്ത്!

കഴുത്തിൽ രക്തം പുരണ്ട കത്തി, കണ്ണ് മൂടിക്കെട്ടിയ രൂപം; ഭയമുണർത്തി വിജയ് സേതുപതി-പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ ടീസർ തീയതി പുറത്ത്!



സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "സ്ലം ഡോഗ്" (Slum Dog)-ന്റെ ആദ്യ ഔദ്യോഗിക ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. വമ്പൻ ഹൈപ്പിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ജൂൺ 8-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. "33 ടെംപിൾ റോഡ്" എന്നാണ് ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ടൈറ്റിൽ ടാഗ്‌ലൈൻ.ചിത്രത്തിന്റെ നിഗൂഢത നിറഞ്ഞ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ടീസർ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

കഴുത്തിൽ രക്തം പുരണ്ട ഒരു കത്തി വെക്കപ്പെട്ട രീതിയിൽ നിൽക്കുന്ന, കണ്ണ് മൂടിക്കെട്ടിയ ഒരു രൂപത്തെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വളരെ ഭയാനകവും പ്രതീകാത്മകവുമായ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഇരുണ്ടതും നിഗൂഢവുമായ ഈ പോസ്റ്റർ, ചിത്രം പറയാൻ പോകുന്ന ക്രൂരവും ക്ഷമിക്കാത്തതുമായ ഒരു അധോലോകത്തിന്റെ സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പ്രേക്ഷകർ ഇതുവരെ കാണാത്ത അതീവ മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം സംയുക്തയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായെത്തുന്നത്.

ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇവർക്കൊപ്പം അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് 'സ്ലം ഡോഗിന്' വേണ്ടി സംഗീതമൊരുക്കുന്നത്.ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി പുരി ജഗന്നാഥ് തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് സ്ലം ഡോഗ് ഒരുക്കുന്നത്. നിലവിൽ ചിത്രത്തിൻ്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.


സിനിമയുടെ അണിയറപ്രവർത്തകർ:


  • രചന, സംവിധാനം: പുരി ജഗന്നാഥ്
  • നിർമ്മാതാക്കൾ: പുരി ജഗന്നാഥ്, ചാർമി കൌർ (പുരി കണക്ട്സ്), ജെ ബി നാരായൺ റാവു കോൺഡ്രോള്ള (ജെ ബി മോഷൻ പിക്ചേഴ്സ്)
  • സംഗീതം: ഹർഷവർധൻ രാമേശ്വർ
  • സിഇഒ: വിഷു റെഡ്ഡി
  • മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ
  • പിആർഒ: ശബരി

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകളുമായി പ്രേക്ഷകരിലേക്ക് എത്തും.

Related articles

See all
Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Save your stories

Sign in