Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നു": യുപിഐ ഫീസ് വർദ്ധനയിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

"ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നു": യുപിഐ ഫീസ് വർദ്ധനയിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ്‌
 രാഹുൽ ഗാന്ധി. യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന അനാവശ്യ ചാർജുകൾ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് മേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം ആരോപിച്ചു. എ.ഐ.സി.സി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ചാർജ് ഈടാക്കാൻ സാധിക്കും. ഇത് സർക്കാരിന് വരുമാനം കൂട്ടാൻ സഹായിക്കുമെങ്കിലും സാധാരണക്കാരുടെയും ചെറുകിട വ്യാപാരികളുടെയും പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി സർക്കാർ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നിലപാടുകളിൽ നട്ടെല്ലോടെ ഉറച്ചുനിൽക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ജനങ്ങളെ ശിക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ യുപിഐ വഴിയുള്ള പണമിടപാടുകൾ പൂർണ്ണമായും സൗജന്യമായി തന്നെ തുടരണമെന്നും, സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.


Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

'ഡൽഹിയെ തടവറയാക്കി മാറ്റുന്നു'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Save your stories

Sign in