Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെട്രോ സ്റ്റേഷനിൽ ‘ചീഫ് ഫീലൈൻ ഓഫീസർ’; യാത്രക്കാരുടെ പ്രിയങ്കരനായി പൂച്ച സാർ

v

മെട്രോ സ്റ്റേഷനിൽ ‘ചീഫ് ഫീലൈൻ ഓഫീസർ’; യാത്രക്കാരുടെ പ്രിയങ്കരനായി പൂച്ച സാർ


മുംബൈ: ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെ അസാധാരണ നിയമനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും യാത്രക്കാർക്കിടയിലും ശ്രദ്ധ നേടുന്നത്. സ്റ്റേഷനിലെ സ്ഥിരം അതിഥിയായ പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ (CFO) എന്ന പദവി നൽകിയിരിക്കുകയാണ് മഹാ മുംബൈ മെട്രോ. യാത്രക്കാരുടെ പ്രിയങ്കരനായ ഈ പൂച്ച സാറാണ് ഇപ്പോൾ ഗുണ്ഡാവലി മെട്രോയിലെ താരമായ ജീവനക്കാരൻ.

സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ പതിവായി വരവേൽക്കുന്ന പൂച്ചയായിരുന്നു ഇത്. പൂച്ചയ്ക്ക് ഒരു ജോലി നൽകിക്കൂടേയെന്ന യാത്രക്കാരനായ സന്ദേശ് സാമന്തിന്റെ നിർദേശമാണ് രസകരമായ ഈ നിയമനത്തിലേക്ക് വഴിതുറന്നത്. നിർദേശം തമാശയായി തള്ളിക്കളയാതെ മെട്രോ അധികൃതർ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന ഔദ്യോഗിക പദവി ലഭിച്ചത്.

ശമ്പളമോ ഐഡി കാർഡോ ഇല്ലെങ്കിലും പുതിയ ഉദ്യോഗസ്ഥന് ചുമതലകൾ കുറവല്ല. സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, സ്റ്റേഷനിലെ വിവിധ ഇടങ്ങളിൽ സാന്നിധ്യമറിയിക്കുക തുടങ്ങിയവയാണ് സിഎഫ്ഒയുടെ പ്രധാന ‘ജോലികൾ’. ഈ ചുമതലകൾ പുതിയ ഉദ്യോഗസ്ഥൻ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

‘പൂച്ച സാർ’, ‘ചീഫ് മൗസ് ക്യാച്ചർ’ തുടങ്ങിയ പേരുകളിലും യാത്രക്കാർ ഈ പൂച്ചയെ വിളിക്കുന്നുണ്ട്. പ്രായഭേദമന്യേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുമായി സൗഹൃദപരമായി ഇടപഴകുന്നതാണ് പൂച്ചയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെത്തുന്നവരുടെ പ്രിയപ്പെട്ട സാന്നിധ്യമായി ഇത് മാറിക്കഴിഞ്ഞു.

ലണ്ടനിലെ പ്രശസ്തമായ സർക്കാർ ഓഫീസ് പൂച്ചയായ ‘ലാറി ദ ക്യാറ്റ്’ പോലെ മുംബൈയിലും ഒരു പൂച്ച സെലിബ്രിറ്റിയായിരിക്കുകയാണ്. യാത്രക്കാരിൽ നിന്ന് സ്നേഹവും ശ്രദ്ധയും ഏറ്റുവാങ്ങി, അതേ സൗഹൃദത്തോടെ അവരോട് പ്രതികരിച്ചുകൊണ്ട് ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെ ‘ചീഫ് ഫീലൈൻ ഓഫീസർ’ തന്റെ ഔദ്യോഗിക ചുമതലകൾ തുടരുകയാണ്.




Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ...

Save your stories

Sign in