Logo
Wed, Sep 16, 2026 • 05:53 PM
LIVE TV
Watch

No business videos available

No Middle East videos available

തിരുവനന്തപുരത്ത് മാഡിസൺ സ്ക്വയർ മാതൃകയിൽ ഇന്റർനാഷണൽ സ്ക്വയർ: 'റീഇമാജിനിംഗ് കേരളം' കോൺഫറൻസിൽ സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2026
1 min read
SHARE:
SAVE: Login to save

തിരുവനന്തപുരത്ത് മാഡിസൺ സ്ക്വയർ മാതൃകയിൽ ഇന്റർനാഷണൽ സ്ക്വയർ: 'റീഇമാജിനിംഗ് കേരളം' കോൺഫറൻസിൽ സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ മേഖലകളിലും അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച പ്രധാന വികസന പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കാൻ സംഘടിപ്പിച്ച 'റീഇമാജിനിംഗ് കേരളം' (Reimagining Kerala) റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നഗരങ്ങളിലെ മാഡിസൺ സ്ക്വയർ, പ്രാഗ് ഇന്റർനാഷണൽ സ്ക്വയർ എന്നിവയുടെ മാതൃകയിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഇന്റർനാഷണൽ സ്ക്വയർ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികളുടെ ആശയങ്ങൾ മുഖ്യമന്ത്രി ചടങ്ങിൽ പങ്കുവെച്ചു.

കേരളത്തെ പൂർണ്ണമായും നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി മന്ത്രിസഭ അംഗീകാരം നൽകിയ 'സരൾ കേരളം' പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജനങ്ങളിൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, സാമ്പത്തിക പ്രവർത്തനങ്ങൾ (Economic Activities) വർദ്ധിപ്പിച്ച് സംസ്ഥാനത്തെ വിപണിയെ ഉത്തേജിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. നവയുഗ കേരളം കെട്ടിപ്പടുക്കുന്നതിനായി 'മിഷൻ സമുദ്ര', ഏവിയേഷൻ ഹബ്ബ് തുടങ്ങിയ വൈവിധ്യമാർന്ന വൻകിട പദ്ധതികളുടെ വിശദാംശങ്ങളും അദ്ദേഹം സമ്മേളനത്തിൽ അവതരിപ്പിച്ചു.

കേരളത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര ഹബ്ബായി ഉയർത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ തിരുവനന്തപുരം മൃഗശാല നെയ്യാർ പോലെയുള്ള പ്രകൃതിരമണീയ പ്രദേശങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് മാഡിസൺ സ്ക്വയർ മാതൃകയിലുള്ള ആഗോള വിനോദകേന്ദ്രമാക്കി നഗരഹൃദയത്തെ മാറ്റുക. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചുവപ്പുനാടകൾ ഒഴിവാക്കി വികസന കുതിപ്പിലേക്ക് നയിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സാമ്പത്തിക ഇടനാഴി, മാരിടൈം മ്യൂസിയം, ഇൻവെസ്റ്റ് കേരളം, സ്പേസ് ഇക്കണോമി തുടങ്ങി മുപ്പത്തഞ്ചിലധികം സുപ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിദഗ്ദ്ധരും ഉദ്യോഗസ്ഥരും നിക്ഷേപകരും അടങ്ങുന്ന സംഘത്തിന്റെ ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10