Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുരക്ഷാ ഭീഷണി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടൻ പരിപാടി റദ്ദാക്കി

സുരക്ഷാ ഭീഷണി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടൻ പരിപാടി റദ്ദാക്കി

ചെന്നൈ: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടനിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 'ദി ഷാർഡി'ലായിരുന്നു മുഖ്യമന്ത്രി വിജയി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. വിജയിയെ നേരിൽ കാണാൻ മണിക്കൂറുകൾക്ക് മുമ്പ് തന്നെ നിരവധി ആരാധകരും പ്രവാസികളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. എന്നാൽ സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയാണെന്ന് സംഘാടകർ മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു.

അതേസമയം, തമിഴ്നാട്ടിലേക്കുള്ള വിദേശനിക്ഷേപ സാധ്യത ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിജയിയുടെ ബ്രിട്ടൻ സന്ദർശനം. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ തമിഴ്‌നാട് സർക്കാർ ഒപ്പുവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്‌നാടിനെ ഏഷ്യയിലെ പ്രമുഖ അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ടെക്നോളജി ഹബ്ബായി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ. ഇവ പൂർണ്ണമായി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് 9,400-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി വിജയ് ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തും.


Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

'ഡൽഹിയെ തടവറയാക്കി മാറ്റുന്നു'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Save your stories

Sign in