Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; അധികാരപരിധി ചോദ്യം ചെയ്ത ഹരജി തള്ളി, 31ന് കുറ്റപത്രം വായിക്കും

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; അധികാരപരിധി ചോദ്യം ചെയ്ത ഹരജി തള്ളി, 31ന് കുറ്റപത്രം വായിക്കും

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്ത് നൽകിയ ഹരജി കോടതി തള്ളി. കേസിൽ തുടർനടപടികൾക്ക് വഴിയൊരുങ്ങി.

അതേസമയം, രണ്ട് പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാകാൻ അനുമതി നൽകി. എന്നാൽ ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് കോടതിയിൽ ഹാജരാകണം. കേസിൽ ഈ മാസം 31ന് പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിക്കും.

കഴിഞ്ഞ ദിവസം കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി നടപടികളിൽനിന്ന് വിട്ടുനിന്ന പ്രതികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

കേസിലെ നടപടികൾ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികാരപരിധി ചോദ്യം ചെയ്ത് പ്രതികൾ ഹർജി നൽകിയത്.

കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ചോറ്റാനിക്കര കോടതിയുടെ ഇന്നത്തെ ഉത്തരവോടെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് വഴിയൊരുങ്ങി.



Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in