Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ടിക്കറ്റ് വിതരണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; ടീമുകൾ 23-നെത്തും

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ടിക്കറ്റ് വിതരണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; ടീമുകൾ 23-നെത്തും

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. 'ടിക്കറ്റ് ജീനി' (Ticketgenie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നികുതികൾ ഉൾപ്പെടെ ഗാലറി ടിക്കറ്റിന് 650 രൂപയും, പവലിയന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800, 2000 രൂപയുമാണ് നിരക്ക്. എലൈറ്റ് പവലിയന് 2500 രൂപയും കെ.സി.എ. ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 5000 രൂപയുമാണ് വില. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ വാങ്ങാം. സഹായങ്ങൾക്കായി പ്രത്യേക ബോക്സ് ഓഫീസും ഹെൽപ് ഡെസ്കും ഉടൻ പ്രവർത്തനമാരംഭിക്കും.

മത്സരത്തിനായി ഇന്ത്യൻ, വെസ്റ്റ് ഇൻഡീസ് ടീമുകൾ സെപ്റ്റംബർ 23-ന് തിരുവനന്തപുരത്തെത്തും. 24, 25 തീയതികളിൽ ഇരുടീമുകളും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. ആദ്യ ഏകദിനത്തിന് ശേഷം സെപ്റ്റംബർ 30-നാണ് ഗുവാഹത്തിയിൽ രണ്ടാം മത്സരം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ., തൃശൂർ ടൈറ്റൻസ് ടീം ഉടമ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവ്വഹിച്ചു. കെ.സി.എ. പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കായി 300 രൂപ നിരക്കിൽ പ്രത്യേക ടിക്കറ്റ് ഇളവുകൾ കെ.സി.എ. പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് (കുറഞ്ഞത് 10 വിദ്യാർത്ഥികൾ) മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്കൂൾ/കോളേജ് അധികൃതർ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ അസോസിയേഷന്റെ ഇമെയിൽ വഴി സമർപ്പിക്കണം. സ്റ്റേഡിയത്തിലെത്തുന്ന 35,000-ത്തോളം വരുന്ന കാണികൾക്കായി 1,05,000 ലിറ്ററിലധികം സൗജന്യ കുടിവെള്ളവും ബഫർ സ്റ്റോക്കും കെ.സി.എ. ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം വാഹന പാർക്കിംഗ് സുഗമമാക്കാൻ ടിക്കറ്റിൽ തന്നെ പ്രത്യേക ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്







Related articles

See all
Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in