Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"അത് മാധ്യമവേട്ടയല്ല, ചാനൽ കേസിൽ രണ്ടാം പ്രതി"; റിപ്പോർട്ടർ ടി.വി. റെയ്ഡിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി

"അത് മാധ്യമവേട്ടയല്ല, ചാനൽ കേസിൽ രണ്ടാം പ്രതി"; റിപ്പോർട്ടർ ടി.വി. റെയ്ഡിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയ്ഡ് പൂർണ്ണമായും സുതാര്യമാണെന്നും പ്രതിപക്ഷവും ഒരു വിഭാഗവും ആരോപിക്കുന്നത് പോലെ യാതൊരുവിധ മാധ്യമവേട്ടയും നടന്നിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലിന്റെ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയോ ഒരു മാധ്യമപ്രവർത്തകനെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണ സംഘം എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കാറില്ലെന്നും എസ്.ഐ.ടിക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. മാധ്യമ അടിയന്തരാവസ്ഥയെന്നത് കള്ള പ്രചാരണമാണെന്നും മുൻകാല അനുഭവങ്ങളുടെ പേടിയാകാം ഇതിന് പിന്നിലെന്നും ചെന്നിത്തല പരിഹസിച്ചു.

മെസ്സി ഈവന്റ് തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടി.വി. രണ്ടാം പ്രതിയായതുകൊണ്ടാണ് പോലീസ് ആസ്ഥാനത്ത് പരിശോധന നടത്തിയത്. ന്യൂസ് റൂമും ഓഫീസും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാലാണ് പോലീസ് അവിടെ പ്രവേശിക്കേണ്ടി വന്നതെന്നും കോടതി വാറന്റോടെയാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തകളുടെ പേരിലല്ല, മറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലാണ് അന്വേഷണം. ഇടത് സർക്കാരിന്റെ കാലത്ത് നിരവധി മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടും അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് ആരോപിച്ചിട്ടില്ലെന്നും സർക്കാർ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ഇ.ഡി. ശുപാർശയിൽ ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ലെന്നും ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇതിൽ സർക്കാരിന് യാതൊരു ആശങ്കയുമില്ല. തന്റെ പേര് മാത്രമല്ല, പോലീസിന്റെ കൈവശമുള്ള പട്ടികയിൽ സി.പി.എം, ബി.ജെ.പി നേതാക്കളുടെ പേരുകളുമുണ്ട്. അതിനാൽ ആരും അനാവശ്യമായി ആശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Related articles

See all
Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Save your stories

Sign in