Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്മാർട്ട് പിഡിഎസ് അടുത്ത മാസം; കേരളത്തിൽ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കും

സ്മാർട്ട് പിഡിഎസ് അടുത്ത മാസം; കേരളത്തിൽ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്മാർട്ട് പിഡിഎസ് പദ്ധതി അടുത്ത മാസം കേരളത്തിൽ നടപ്പാക്കുന്നതോടെ ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കും. ഈ കാർഡുകളിലായി 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെന്നാണ് പ്രാഥമിക കണക്ക്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും റേഷൻ വിതരണത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ വരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (Smart PDS). പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളം 2024ൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പേഷൻ വാങ്ങാത്ത കാർഡുകൾത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തി ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്നും സ്മാർട്ട് പിഡിഎസ് സംവിധാനത്തിലൂടെ പരിശോധിക്കും. ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും വെച്ചിരുന്നു.

ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തി ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്നും സ്മാർട്ട് പിഡിഎസ് സംവിധാനത്തിലൂടെ പരിശോധിക്കും. ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും മരവിപ്പിക്കും.

ഇത്തരത്തിലുള്ളവർ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കുന്നതിനൊപ്പം തങ്ങൾക്ക് നിലനിർത്തേണ്ട റേഷൻ കാർഡ് ഏതെന്ന് വ്യക്തമാക്കുകയും മറ്റ് കാർഡുകളിൽനിന്ന് പേര് ഒഴിവാക്കുകയുംട്ടത്തിൽ മുൻഗണനാ കാർഡുകൾക്ക്ട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ നടപടി പ്രധാനമായും ബാധകമാകുക. കേരളത്തിൽ ആറ് മാസമായി റേഷൻ വാങ്ങാത്ത ഇത്തരംഗണന ഇതര വിഭാഗറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത വേണം. സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ റേഷൻ കാർഡുകൾക്കാണ് നടപടി പ്രധാനമായും ബാധകമാകുക. കേരളത്തിൽ ആറ് മാസമായി റേഷൻ വാങ്ങാത്ത ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണ് പ്രാഥമിക വിവരം.

അതേസമയം, മുൻഗണന ഇതര വിഭാഗങ്ങളായ നീല, വെള്ള, ബ്രൗൺ കാർഡുകളിൽ ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5.6 ലക്ഷത്തിലധികം കാർഡുകളാണ് നിലവിലുള്ളത്. ഇവയിൽ 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്. പദ്ധതി പൂർണമായി നടപ്പാകുന്നതോടെ റേഷൻ കാർഡുകളുടെ ഉപയോഗം, ഗുണഭോക്താക്കളുടെ തിരിച്ചറിയൽ, ഇ-കെവൈസി നില എന്നിവ കൂടുതൽ കൃത്യമായി പരിശോധിക്കാനും അർഹരായവർക്ക് മാത്രമായി റേഷൻ വിതരണം ഉറപ്പാക്കാനും കഴിയുമെന്നാണ് ലക്ഷ്യം.


Related articles

See all
Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in