Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്.ഐ.ടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്; മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യും, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്.ഐ.ടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്; മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യും, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

മെസ്സിയുടെയും അർജന്റീന ടീമിന്റെയും പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അടക്കമുള്ള പ്രമുഖരെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിലേക്ക് സംഘം കടക്കുക. അതേസമയം, റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത നിർണ്ണായക രേഖകൾ ഇന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

പിടിച്ചെടുത്ത രേഖകളിൽ ഫോറൻസിക് പരിശോധന ആവശ്യമായവ ലാബിലേക്ക് അയക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കും. എസ്.പി. വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് സംബന്ധമായ രേഖകൾ വിശദമായി പരിശോധിച്ചു വരികയാണ്. മുൻ കായിക മന്ത്രിക്ക് പുറമെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജി.എസ്.ടി. ഉദ്യോഗസ്ഥരെയും വൈകാതെ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in