‘ഐഫോൺ വേണം’... വില പ്രശ്നമല്ല! 18 പ്രോ വാങ്ങാൻ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ തിരക്ക്
ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ ഇന്ത്യയിലെ റീട്ടെയിൽ വിൽപന ആരംഭിച്ചതോടെ വിവിധ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ജനത്തിരക്ക്. സെപ്റ്റംബർ 18ന് രാവിലെ എട്ടുമണിയോടെയാണ് രാജ്യത്ത് പുതിയ ഐഫോൺ മോഡലുകളുടെ വിൽപന ആരംഭിച്ചത്.
ന്യൂഡൽഹിയിലെ സാകേത്, നോയിഡ, മുംബൈയിലെ ബികെസി, ബോറിവലി, പുണെയിലെ കോറെഗാവ് പാർക്ക്, ബെംഗളൂരുവിലെ ഹെബ്ബാൾ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ തന്നെ ഉപഭോക്താക്കളുടെ നീണ്ട നിര രൂപപ്പെട്ടു. പുതിയ ഐഫോൺ സ്വന്തമാക്കാൻ ചിലർ രാത്രിമുഴുവൻ സ്റ്റോറുകൾക്ക് മുന്നിൽ കാത്തുനിന്നതായുവിലെ സ്റ്റോറിന് മുന്നിൽ പുലർച്ചെ അഞ്ചുമണിയോടെ തന്നെ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിരുന്നു. ഹരിയാണ, ഡൽഹി, മുംബൈ, പഞ്ചാബ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഐഫോൺ വാങ്ങുന്നതിനായി ആളുകൾ എത്തിയതായും റിപ്പോർട്ടഫോൺ 18 പ്രോ മാക്സിന്റെ 256 ജിബി മോഡലാണ് വില ആരംഭിക്കുന്നത്. ബർഗണ്ടി റെഡ്, ഗ്ലേഷ്യർ, സിൽവർ, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് പുതിയ പ്രോ മോഡലുകൾും റിപ്പോർട്ടുകളുണ്ട്.
ബെംഗളൂരുവിലെ സ്റ്റോറിന് മുന്നിൽ പുലർച്ചെ അഞ്ചുമണിയോടെ തന്നെ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിരുന്നു. ഹരിയാണ, ഡൽഹി, മുംബൈ, പഞ്ചാബ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഐഫോൺ വാങ്ങുന്നതിനായി ആളുകൾ എത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
3.14 ലക്ഷം രൂപ വരെ വില
ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ 256 ജിബി മോഡലിന് 1,64,900 രൂപ മുതലാണ് വില. 512 ജിബി വേരിയന്റിന് 1,89,900 രൂപയും ഒരു ടിബി മോഡലിന് 2,39,900 രൂപയുമാണ് വില. ഉയർന്ന ശേഷിയുള്ള രണ്ട് ടിബി വേരിയന്റിന് 3,14,900 രൂപയാണ് വില.
ഐഫോൺ 18 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ബർഗണ്ടി റെഡ്, ഗ്ലേഷ്യർ, സിൽവർ, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് പുതിയ പ്രോ മോഡലുകൾ ലഭ്യമാകുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ വിലവർധന
ഐഫോൺ 18 പ്രോയുടെ വില കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോയേക്കാൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോയുടെ 256 ജിബി മോഡലിന് 1,34,900 രൂപയായിരുന്നു പ്രാരംഭ വില. ഇത്തവണ അതേ സ്റ്റോറേജ് ശേഷിയുള്ള ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയാണ് വില.
വിലയിൽ വലിയ വർധനയുണ്ടായിട്ടും ആദ്യദിനം ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ അനുഭവപ്പെട്ട തിരക്ക് പുതിയ ഐഫോൺ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വ്യക്തമാക്കുന്നതാണ്. വിലക്കയറ്റം പുതിയ പ്രോ മോഡലുകളുടെ ആവശ്യകതയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആദ്യദിനത്തിലെ കാഴ്ചകൾ നൽകുന്ന സൂചന.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.