Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ്: ജപ്പാനെ തകര്‍ത്ത് ഇന്ത്യ സെമിയില്

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ്: ജപ്പാനെ തകര്‍ത്ത് ഇന്ത്യ സെമിയില്

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ അനായാസം തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിഫനലില്‍ കടന്നു. ജപ്പാന്‍ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം വെറും 5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 15 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്. 12 റണ്‍സുമായി റിച്ച ഘോഷ് ഷഫാലിക്ക് മികച്ച പിന്തുണ നല്‍കി. ഗുലാന്‍ കമാലിനി (0), ഭാര്‍തി ഫുല്‍മാലി (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 25 റണ്‍സെടുത്ത ഓപ്പണര്‍ അയ്ക കാറ്റോ സ്റ്റാഫോര്‍ഡും 10 റണ്‍സെടുത്ത ഹരുണ ഇവാസാക്കിയും മാത്രമാണ് ജപ്പാന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ മൈ യാങ്കിഡ പൂജ്യത്തിന് പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജപ്പാന് പിന്നീട് ബാക്കി 9 വിക്കറ്റുകള്‍ വെറും 33 റണ്‍സെടുക്കുന്നതിനിടെ നഷ്ടമാവുകയായിരുന്നു.

ഇന്ത്യക്കായി ശ്രീചരിണി നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഷഫാലി വര്‍മ്മ രണ്ട് വിക്കറ്റും സ്വന്തമാക്കി. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തായ്ലന്‍ഡിനെതിരെ പതറിയെങ്കിലും പാകിസ്ഥാന്‍ ജയം കണ്ടു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 92 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍, രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.

Related articles

See all
Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Popular News

അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം

Popular News

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ...

Popular News

"സ്വന്തമായി ബോളിങ് ഷൂസ് പോലുമില്ലായിരുന്നു"; ഹാർദിക് പാണ്ഡ്യയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്...

Save your stories

Sign in