Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബെംഗളൂരു–കോഴിക്കോട് രാത്രി ബസ് സർവീസുകളിൽ വൻ മാറ്റം; പുതിയ സമയക്രമം അറിയാം

ബെംഗളൂരു–കോഴിക്കോട് രാത്രി ബസ് സർവീസുകളിൽ വൻ മാറ്റം; പുതിയ സമയക്രമം അറിയാം

ബെംഗളൂരു: ബന്ദിപ്പൂർ വനപാത വഴിയുള്ള എസി ഗരുഡ പ്രീമിയം ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കേരള ആർടിസിയുടെ രാത്രി ബസ് സർവീസുകളുടെ സമയത്തിലും ചില റൂട്ടുകളിലും മാറ്റം. പുതുക്കിയ സമയക്രമത്തിൽ ചില സർവീസുകളുടെ പുറപ്പെടുന്ന സമയം മാറ്റിയതിനൊപ്പം പുതിയ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

എസി ഗരുഡ പ്രീമിയം
എസി ഗരുഡ പ്രീമിയം ബസ് ഇനി രാത്രി 8.01ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടും. നേരത്തെ രാത്രി 10.26നായിരുന്നു സർവീസ്. മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി വഴി പുലർച്ചെ 3.51ന് കോഴിക്കോട് എത്തും. മൈസൂരുവിലെത്തുന്ന സമയം രാത്രി 10.51, ബത്തേരി 1.31, കൽപറ്റ 2.01, താമരശേരി 3.11 എന്നിങ്ങനെയാണ്.

കോഴിക്കോട്ടുനിന്നുള്ള മടക്ക സർവീസിന്റെ സമയത്തിൽ മാറ്റമില്ല. രാവിലെ 8.25ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.25ന് ബെംഗളൂരുവിലെത്തും.

ഇതിന് പുറമെ രാത്രി 10.26ന് ബെംഗളൂരുവിൽ നിന്ന് ബന്ദിപ്പൂർ വഴി കോഴിക്കോട്ടേക്ക് പുതിയ എസി സീറ്റർ സർവീസും ആരംഭിച്ചിട്ടുണ്ട്. സാറ്റലൈറ്റിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ വാടക ബസ് മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി വഴി പുലർച്ചെ 5.21ന് കോഴിക്കോട്ടെത്തും.

സൂപ്പർഫാസ്റ്റിന് റൂട്ടുമാറ്റം
രാത്രി എട്ടിന് ബെംഗളൂരുവിൽ നിന്ന് ബന്ദിപ്പൂർ വഴി കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന സൂപ്പർഫാസ്റ്റ് ഇനി മാനന്തവാടി വഴിയായിരിക്കും സർവീസ് നടത്തുക. പുതുക്കിയ സമയക്രമമനുസരിച്ച് രാത്രി 9.32ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, മാനന്തവാടി, കൽപറ്റ, താമരശേരി വഴി രാവിലെ 6.27ന് കോഴിക്കോട്ടെത്തും.

മൈസൂരു 11.52, മാനന്തവാടി 3.47, കൽപറ്റ 4.42, താമരശേരി 5.47 എന്നിങ്ങനെയാണ് പ്രധാന സ്റ്റോപ്പുകളിലെത്തുന്ന സമയം.

എസി സീറ്ററിന് പകരം ഡീലക്സ്
വൈകിട്ട് ഏഴിന് സർവീസ് നടത്തിയിരുന്ന കോഴിക്കോട് എസി സീറ്ററിന് പകരം ഇനി ഡീലക്സ് ബസായിരിക്കും. സാറ്റലൈറ്റിൽ നിന്ന് പുറപ്പെടുന്ന സർവീസ് മൈസൂരു, മാനന്തവാടി, കൽപറ്റ, താമരശേരി വഴി പുലർച്ചെ 4.25ന് കോഴിക്കോട്ടെത്തും.

പീനിയയിൽ നിന്ന് പുതിയ ഡീലക്സ്
രാത്രി 7.40ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഡീലക്സ് ബസ് സാറ്റലൈറ്റ്, മൈസൂരു, മാനന്തവാടി, കൽപറ്റ, താമരശേരി വഴി രാവിലെ 5.45ന് കോഴിക്കോട്ടെത്തും.

ഡീലക്സിന് പകരം എസി സീറ്റർ
രാത്രി 9.25ന് ശാന്തിനഗറിൽ നിന്ന് പുറപ്പെട്ടിരുന്ന ഡീലക്സ് ബസിന് പകരം ഇനി എസി സീറ്റർ സർവീസ് നടത്തും. സാറ്റലൈറ്റ്, മൈസൂരു, മാനന്തവാടി, കൽപറ്റ, താമരശേരി വഴി രാവിലെ 7.20ന് കോഴിക്കോട് എത്തും.

ശാന്തിനഗറിൽ നിന്ന് മറ്റൊരു ഡീലക്സ്

രാത്രി 10.45ന് ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ഡീലക്സ് ബസ് സാറ്റലൈറ്റ്, മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി വഴി രാവിലെ 9.45ന് കോഴിക്കോട്ടെത്തും.

ഇതിന് പുറമെ രാത്രി 11.40ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെടുന്ന എസി സീറ്റർ ബസ് മൈസൂരു, ബത്തേരി, കൽപറ്റ വഴി രാവിലെ 9.50ന് കോഴിക്കോട്ടെത്തും.

ബസ് ടിക്കറ്റുകൾ onlineksrtcswift.com വഴി ബുക്ക് ചെയ്യാം. വാട്സാപ് ബുക്കിങ്ങിനായി 9447071021 എന്ന നമ്പറിൽ ബന്ധപ്പെടാം.

കോഴിക്കോട്–ബെംഗളൂരു എയർപോർട്ട് ഫ്ലൈ ബസിനും പുതിയ സമയം
അതേസമയം, കോഴിക്കോട് നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ഫ്ലൈ ബസ് സർവീസിന്റെ സമയത്തിലും മാറ്റം വരുത്തി. ഇനി വൈകിട്ട് 5ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പുറപ്പെടും. നേരത്തെ രാത്രി 7.30നായിരുന്നു സർവീസ്.

കൽപറ്റ, മാനന്തവാടി, കുട്ട, പൊന്നംപേട്ട്, ഗോണിക്കൊപ്പ, ഹുൻസൂർ, മൈസൂരു എന്നിവിടങ്ങളിലൂടെ സർവീസ് നടത്തുന്ന ബസ് പുലർച്ചെ 4ന് ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെത്തും.

ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസിന്റെ സമയത്തിൽ മാറ്റമില്ല. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.40ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് കോഴിക്കോട്ടെത്തും.

കൂടുതൽ രാജ്യാന്തര വിമാനങ്ങൾ പുറപ്പെടുകയും എത്തുകയും ചെയ്യുന്ന സമയക്രമവുമായി ബസ് സർവീസ് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമയമാറ്റമെന്ന് കർണാടക ആർടിസി കേരള മേഖല ലെയ്സൺ ഓഫീസർ ജി. പ്രശാന്ത് അറിയിച്ചു.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Save your stories

Sign in