Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ അറിയാം

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ അറിയാം

കൊച്ചി: ആലുവ മാർത്താണ്ഡവർമ പഴയ പാലം ഒക്ടോബർ 28 മുതൽ നവംബർ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. നിലവിൽ തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരാൻ ഉപയോഗിക്കുന്ന ആലുവ പുതിയ പാലത്തിൽ ഒക്ടോബർ 29 മുതൽ ഓരോ വരിയായി ഇരു ഭാഗത്തേക്കും യാത്ര അനുവദിക്കും.

ആലുവ പാലം അടച്ചിടുന്നതോടെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയാണ്. എന്നാൽ, ഇവർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഒട്ടേറെ ബദൽ യാത്രാ മാർഗങ്ങളുണ്ട്.

കൊച്ചി, പരിസര പ്രദേശങ്ങൾ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യാത്രക്കാർ സാധാരണ ദേശീയപാത 66 വഴിയോ കായംകുളം-തിരുവല്ല റോഡ് വഴിയോ ചേർത്തല വഴി വൈറ്റില ബൈപ്പാസിലെത്തി, അവിടെനിന്ന് ഇടപ്പള്ളി വഴി ആലുവ പാലം കടന്നാണ് നെടുമ്പാശേരിയിലേക്ക് പോകുന്നത്. ഒക്ടോബർ 29 മുതൽ ഈ മേഖലകളിൽ നിന്നുള്ളവർക്ക് ഉപയോഗിക്കാവുന്ന പ്രധാന ബദൽ റൂട്ടുകൾ താഴെ പറയുന്നവയാണ്. (ശ്രദ്ധിക്കുക: സാധാരണ സമയത്തേക്കാൾ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനത്താവള യാത്രക്കാർ യാത്രാ സമയം മുൻകൂട്ടി ക്രമീകരിക്കുക).

നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള ബദൽ റൂട്ടുകൾ:

റൂട്ട് 1: ഇടപ്പള്ളി, ചേരാനല്ലൂർ സിഗ്നൽ വഴി കണ്ടെയ്നർ റോഡ്, വരാപ്പുഴ പാലം കടന്ന് നോർത്ത് പറവൂർ. പറവൂർ കവലയിൽ നിന്ന് മാഞ്ഞാലി, ചാലാക്ക, ചെങ്ങമനാട് വഴി നേരെ അത്താണിയിൽ എത്തി എയർപോർട്ടിലേക്ക് പ്രവേശിക്കാം.

റൂട്ട് 2: ഇടപ്പള്ളി, കളമശേരി, എയർപോർട്ട് സീപോർട്ട് റോഡ് വഴി എച്ച്എംടി ജംക്‌ഷൻ, എൻഎഡി റോഡ്, വെളിയത്തുനാട്, മഹിളാലയം പാലം കടന്ന് തോട്ടുമുഖം വഴി നേരെ ദേശം ജംക്‌ഷനിലെത്തുക. തുടർന്ന് ദേശം പാലം വഴി അത്താണി ജംക്‌ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് എയർപോർട്ടിലേക്ക് പോകാം.

റൂട്ട് 3: കളമശേരി പ്രീമിയർ ജംക്‌ഷൻ അല്ലെങ്കിൽ ഏലൂർ ഭാഗത്തുനിന്ന് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യുസി കോളജ് ജംക്‌ഷനിലെത്തുക. അവിടെനിന്ന് തോട്ടയ്ക്കാട്ടുകര വഴി ദേശം ജംക്‌ഷനിലെത്തി ദേശം പാലം കടന്ന് അത്താണിയിലെത്താം.

റൂട്ട് 4 (കിഴക്കൻ/തെക്കൻ മേഖലകളിൽ നിന്നുള്ളവർക്ക്): തൃപ്പൂണിത്തുറ, കാക്കനാട് വഴി കിഴക്കമ്പലം, പെരുമ്പാവൂർ, എംസി റോഡ് വഴി കാലടി ശ്രീശങ്കര പാലം കടന്ന് മറ്റൂർ ജം‌ക്‌ഷൻ വഴി എയർ‍പോർട്ട് റോഡിൽ പ്രവേശിക്കാം.

റൂട്ട് 5 (ലിങ്ക് റോഡ് - ചെറിയ വാഹനങ്ങൾക്ക് മാത്രം): പെരുമ്പാവൂർ കഴിഞ്ഞുള്ള കാലടി ടൗണിലോ പാലത്തിലോ കടുത്ത ബ്ലോക്ക് ഉണ്ടെന്ന് ലൈവ് ട്രാഫിക്കിൽ കണ്ടാൽ മാത്രം തിര‍ഞ്ഞെടുക്കാവുന്ന വഴി. പെരുമ്പാവൂർ എത്തുന്നതിന് തൊട്ടുമുൻപ് വല്ലം കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് റയോൺപുരം, കാഞ്ഞൂർ, ചൊവ്വര, ശ്രീമൂലനഗരം വഴി കാലടി പാലം തൊടാതെ നേരെ മറ്റൂർ എത്തി എയർപോർട്ട് ഭാഗത്തേക്ക് പോകാം.

റൂട്ട് 6 (കോട്ടയം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്): നേരെ പെരുമ്പാവൂർ, എംസി റോഡ്, കാലടി ശ്രീശങ്കര പാലം, മറ്റൂർ ജംക്‌ഷൻ വഴി എയർപോർട്ട് റോഡിലെത്താം.

പ്രത്യേക ശ്രദ്ധയ്ക്ക്: ആലുവ പാലം അടച്ചിടുന്നതിനാൽ തൃശൂർ, അങ്കമാലി ഭാഗത്തുനിന്ന് മൂവാറ്റുപുഴ–കോട്ടയം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാലടി വഴി തിരിച്ചുവിടാൻ സാധ്യതയുണ്ട്. അതിനാൽ കാലടി ടൗണിലും പാലത്തിലും വാഹനത്തിരക്ക് അനുഭവപ്പെട്ടേക്കാം. സാധാരണയായി ഈ റൂട്ടിൽ ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാമെങ്കിൽ ഇനി അത് കുറഞ്ഞത് 2 മണിക്കൂർ യാത്രാ സമയമായി കണക്കാക്കേണ്ടതാണ്.


Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Save your stories

Sign in