Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്തെ റെയിൽവേ യാത്രാനുഭവത്തിൽ പുത്തൻ അധ്യായം കുറിക്കപ്പെടുന്നു. കൊല്ലം - പുനലൂര്‍ - ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന മധുര - ഗുരുവായൂര്‍ എക്സ്പ്രസിലാണ് (Train No. 16327/16328) ഈ പ്രത്യേക ആഡംബര കോച്ച് അനുവദിച്ചിരിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന ഒരു ട്രെയിനില്‍ ആദ്യമായാണ് ഇത്തരം വിസ്റ്റാഡോം സൗകര്യം ലഭ്യമാകുന്നത്. ഈ മാസം 22 മുതല്‍ ഈ പ്രത്യേക കോച്ചോടെ ട്രെയിൻ സര്‍വീസ് ആരംഭിക്കും.

ചെങ്കുത്തായ മലനിരകളും തുരങ്കങ്ങളും പച്ചപ്പു നിറഞ്ഞ കുന്നിന്‍ചരിവുകളും പുഴയോരങ്ങളും നിറഞ്ഞുനിൽക്കുന്ന കൊല്ലം - ചെങ്കോട്ട പാത എന്നും യാത്രികരുടെ പ്രിയപ്പെട്ട വഴിയാണ്. പശ്ചിമഘട്ടത്തിന്റെ മനോഹരവും തനിമയാർന്നതുമായ കാഴ്ചകള്‍ ഇനി വലിയ ഗ്ലാസ് ജനലുകളിലൂടെ തടസ്സമില്ലാതെ അടുത്തു കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഏറെക്കാലമായി യാത്രക്കാരും വിനോദസഞ്ചാരികളും നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ഈ മാസം 22 മുതല്‍ 2027 ജനുവരി 15 വരെ മധുര-ഗുരുവായൂര്‍ സര്‍വീസിലും, 23 മുതല്‍ 2027 ജനുവരി 16 വരെ ഗുരുവായൂര്‍-മധുര സര്‍വീസിലും ഈ വിസ്റ്റാഡോം കോച്ച് ലഭ്യമായിരിക്കും. യാത്രക്കാര്‍ക്ക് ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാന്‍ വലിയ ഗ്ലാസ് ജനലുകളും മേൽക്കൂരയിൽ പ്രത്യേക ഗ്ലാസ് പാനലുകളും ഈ കോച്ചിന്റെ സവിശേഷതയാണ്. കൂടാതെ, പുറത്തെ കാഴ്ചകൾ വ്യക്തമായി കാണുന്നതിന് അനുസരിച്ച് തിരിക്കാൻ കഴിയുന്ന റൊട്ടേറ്റിങ് സീറ്റുകളും വിസ്റ്റാഡോം കോച്ചിനെ വേറിട്ടതാക്കുന്നു.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Save your stories

Sign in