Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ്ബാക്ക് ഓഫറും

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ്ബാക്ക് ഓഫറും

കെഎസ്ആർടിസി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കാൻ ചലോ ആപ്പിൽ (Chalo App) പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ അവതരിപ്പിച്ചു. 'സ്കാൻ ആൻഡ് പേ', 'ചലോ യുപിഐ' എന്നീ സൗകര്യങ്ങളാണ് പുതുതായി ലഭ്യമാക്കിയിരിക്കുന്നത്.

ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ്പ് വഴി നേരിട്ട് പണമടയ്ക്കുന്നതാണ് സ്കാൻ ആൻഡ് പേ സംവിധാനം. ചലോ ആപ്പിൽത്തന്നെ യുപിഐ പിൻ നൽകി പണമടയ്ക്കാൻ കഴിയുന്നതാണ് ചലോ യുപിഐ സൗകര്യം. ഇതിനായി മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറേണ്ടതില്ല എന്നതാണ് സവിശേഷത.

പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് നവംബർ 30 വരെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഓരോ യോഗ്യമായ ഇടപാടിനും 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഒരു ഇടപാടിൽ ലഭിക്കുന്ന പരമാവധി ക്യാഷ്ബാക്ക് തുക 10 രൂപയാണ്. കുറഞ്ഞ ഇടപാട് തുക അഞ്ച് രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ലഭിക്കുന്ന ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളിൽ ഭീം (BHIM) ആപ്പിലൂടെ ലഭിക്കും.

നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ പുതിയ സൗകര്യങ്ങൾ ലഭ്യമാകുക. ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ കാണുന്നില്ലെങ്കിൽ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.




Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Save your stories

Sign in