സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ് എം.പി. പയ്യന്നൂരിലെ പരിപാടിയില്‍ മധുസൂദനന്‍ നടത്തിയ പ്രസംഗം താന്‍ കേട്ടിട്ടില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ ആദ്യ പ്രതികരണം.
എന്നാല്‍, പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യമുയര്‍ത്തിയതോടെ, ധനരാജ് വധക്കേസിലെ കോടതി വിധിയില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിധിയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയത്തില്‍ ഒരുതരത്തിലുമുള്ള അക്രമം പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും, സമാധാന അന്തരീക്ഷം ഇല്ലാതാകുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്