സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്ത് മുഖ്യന്ത്രി വി ഡി സതീശൻ .
ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ് -ന്യൂഇയർ ഭാഗ്യക്കുറിയിൽ ആകെ 7,66992 സമ്മാനങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു .
ടിക്കറ്റ് വിൽപന ശനിയാഴ്ച ആരംഭിക്കും. ഭാഗ്യക്കുറി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും വിവിധ വികസന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രധാന സ്രോതസാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഗ്യക്കുറി മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത് അദ്ദേഹം കുറിച്ചു.