Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈബർ കേസുകളിൽ ഡിജിറ്റൽ-ഫൊറൻസിക് മിടുക്ക് കൂട്ടാൻ ആഭ്യന്തര വകുപ്പ്; ക്രൈം ബ്രാഞ്ചിന് പുതിയ അന്വേഷണ സംഘം

സൈബർ കേസുകളിൽ ഡിജിറ്റൽ-ഫൊറൻസിക് മിടുക്ക് കൂട്ടാൻ ആഭ്യന്തര വകുപ്പ്; ക്രൈം ബ്രാഞ്ചിന് പുതിയ അന്വേഷണ സംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ചിനു കീഴിൽ പ്രത്യേക 'സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ' രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ-ഫൊറൻസിക് പരിശോധനകൾ, രാജ്യാന്തര തലത്തിലുള്ള അന്വേഷണ ഏജൻസികളുമായുള്ള സഹകരണം എന്നിവ ഉറപ്പാക്കി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.

നിലവിൽ ക്രൈം ബ്രാഞ്ചിൽ ഇത്തരത്തിലൊരു പ്രത്യേക വിദഗ്ധ സംവിധാനമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീമിനെ സജ്ജമാക്കുന്നത്. പുതിയ യൂണിറ്റിലേക്ക് വിഭവശേഷി കണ്ടെത്തുന്നതിനായി നിലവിൽ കൂടുതൽ പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്തില്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ പ്രവർത്തിക്കുക. അതത് മേഖലകളിലെ ക്രൈം ബ്രാഞ്ച് ഐ.ജിമാർക്കായിരിക്കും ഈ യൂണിറ്റുകളുടെ മേൽനോട്ട ചുമതല.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in