Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി: ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ ആനുകൂല്യങ്ങളും പരിഗണനയും ആത്മാഭിമാനത്തോടെ ഉറപ്പാക്കുന്നതിനായി കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘ചിറക് പ്രിവിലേജ് കാർഡ്’ പദ്ധതിക്ക് തുടക്കമായി. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്. പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതി അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ വിശദീകരണം നൽകി.

ഒരു വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്രയും വിപുലമായ സാമൂഹിക പിന്തുണ നൽകുന്ന ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. കൊണ്ടോട്ടി നഗരസഭയിലെ മൂന്നാം ഡിവിഷനായ ചെമ്മലപ്പറമ്പിലെയും സ്കൂളിലെയും ഭിന്നശേഷി വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇ.എം.ഇ.എ സ്കൂളിന്റെ 'ചിറക്' പദ്ധതി പ്രവർത്തിക്കുന്നത്. ആശുപത്രികൾ, വാഹന സർവീസുകൾ, വിനോദകേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ഓട്ടോ സർവീസുകൾ, വിദ്യാലയങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ, സ്റ്റേഷനറികൾ, മാളുകൾ തുടങ്ങിയ പത്തിലധികം മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രിവിലേജ് കാർഡ് നടപ്പിലാക്കുന്നത്. കാർഡ് ഉടമകൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 10 മുതൽ 50 ശതമാനം വരെ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

ചികിത്സ, യാത്ര, വിനോദം, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം, സൗജന്യ സഹായമെന്നതിലുപരി അവകാശബോധത്തോടെയും ആത്മാഭിമാനത്തോടെയും സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹൃദയ സംഗമം, കൂടെ പെൻഷൻ പദ്ധതി, സമ്പൂർണ സർവേ, ചിറക് ഉൽപന്നങ്ങൾ, വിവിധ സ്ഥാപനങ്ങളിൽ ചിറക് യൂണിറ്റുകൾ, കലാ പരിശീലനം തുടങ്ങി ഇരുപത്തഞ്ചോളം പദ്ധതികൾ ചിറകിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ഗ്രാമത്തിലെ അംഗങ്ങൾക്ക് 100% UDID കാർഡും പെൻഷനും സ്കോളർഷിപ്പും ഉറപ്പാക്കുകയും ചെയ്തു.

പദ്ധതിയെ പ്രശംസിച്ച ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ഇത് സംസ്ഥാനതലത്തിൽ തന്നെ മാതൃകയാക്കാവുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പ്രിവിലേജ് കാർഡ് പദ്ധതി സമ്പൂർണമായി നിലവിൽ വരും. ഡിവിഷൻ കൗൺസിലർമാരായ ഫൗസിയ ഇക്ബാൽ, വി.കെ. ഖാലിദ്, ബ്രാൻഡ് അംബാസിഡർ അമൽ ഇഖ്ബാൽ, ഡെപ്യൂട്ടി കളക്ടർ നജീബ് സി.കെ., ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ഗ്രാമതല പദ്ധതി ഏകോപന കോർഡിനേറ്റർ സാബിറ സി.പി., വിദ്യാർഥി കോർഡിനേറ്റർ എ. മാളവിക തുടങ്ങി സ്കൂൾ ക്ലബുകൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Popular News

തോൽവിയുടെ മുഴുവൻ ഭാരവും ഗോവിന്ദന്റെ ചുമലിൽ; അമർഷം പുകഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി: കൈമലർ...

Save your stories

Sign in