മാസപ്പടിയിൽ വീണയ്ക്ക് സിപിഐയുടെ കൈത്താങ്ങില്ല; ‘നിയമം നിയമത്തിന്റെ വഴിക്ക്’
തിരുവനന്തപുരം: മാസപ്പടി കേസിൽ ടി. വീണയെ പ്രതിരോധിക്കേണ്ടതില്ലെന്ന് സിപിഐ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി നേതൃയോഗത്തിൽ സ്വീകരിച്ചത്. വീണക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികളുമായി ബന്ധപ്പെട്ടാണ് സിപിഐയുടെ നിർണായക തീരുമാനം.
വീണക്കെതിരായ അന്വേഷണത്തിൽ പാർട്ടി നേതാക്കൾ പരസ്യമായി ന്യായീകരണവുമായി രംഗത്തെത്തേണ്ടതില്ലെന്നും നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.
‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’മാസപ്പടി കേസിൽ വ്യക്തികൾക്കെതിരായ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇഡി നീക്കവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യമായ ന്യായീകരണങ്ങൾ നടത്തേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.
അതേസമയം, കേസിൽ സിപിഎമ്മിന്റെ നിലപാട് വ്യത്യസ്തമാണ്. വിഷയത്തെ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെയും ബേപ്പൂർ എംഎൽഎയും ടി. വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിനെയും പാർട്ടിയെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കടന്നാക്രമണമായാണ് സിപിഎം വിലയിരുത്തുന്നത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.