രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കാന്‍ തീരുമാനം
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ കുത്തിയിരിപ്പു സമരത്തിനു മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്. ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ വിദ്യാർഥി സാഹിൽ ലോചവിന് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു. സാഹിലിന്‍റെ പരാതിയിലാണ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തിയശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും. പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ നടത്തിയ കുത്തിയിരിപ്പ് സമരം നാലു മണിക്കൂർ പിന്നിട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. കേസെടുക്കാതെ സ്റ്റേഷനിൽനിന്ന് തിരിച്ചുപോകില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നതോടെയാണ് പൊലീസിന് വഴങ്ങേണ്ടിവന്നത്.
സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച ആക്രമണത്തിൽ നഷ്ടമായിരുന്നു. സാഹിലും മാതാവും പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം സമരത്തിൽ പങ്കെടുത്തു. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും എഫ്.ഐ.ആർ ഇല്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി.
പെല്ലറ്റ് ആക്രമണം അന്വേഷിക്കാൻ സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തിരിച്ചുപോകില്ലെന്ന് രാഹുൽ വ്യക്തമാക്കി. ‘ഞങ്ങൾ വിദ്യാർഥികൾക്കും നീതിക്കുംവേണ്ടിയാണ് നിലകൊള്ളുന്നത്. മൗനം പാലിക്കില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ ഡി.സി.പി ഓഫിസിന് മുന്നിൽ ധർണ തുടരും’ -കോൺഗ്രസ് എക്സിൽ കുറിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായി രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും സമാധാനപരമായ പ്രതിഷേധമായിരുന്നു നയിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.