Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രാഹുൽ ഗാന്ധി

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ്  സർക്കാരിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് ചോദ്യമുന്നയിച്ച ദളിത് യുവാവ് ഗുൽസാർ സിങ് (47) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയോട് ചോദ്യം ചോദിച്ചതിന് പിന്നാലെയാണ് സംഭവം. മയക്കുമരുന്നിന് അടിമപ്പെട്ട മകന്റെ അവസ്ഥ ചൂണ്ടിക്കാട്ടി, പ്രദേശത്തെ മയക്കുമരുന്ന് മാഫിയയെ തടയാൻ സർക്കാർ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഗുൽസാർ സിങ് മന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗുൽസാറിനെ നിർബന്ധിച്ച് മാപ്പ് പറയിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിൽ മനംനൊന്ത് വിഷം കഴിച്ച ഗുൽസാർ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതിന് പകരം ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതാണ് സർക്കാരിന്റെ രീതി എന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി, ഗുൽസാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.


Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മധ്യപ്രദേശിലെ ദാതിയയില്‍ കോൺഗ്രസിന് വിജയം,...

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Save your stories

Sign in