Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു: 4 ജില്ലകളില്‍ നാളെ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു: 4 ജില്ലകളില്‍ നാളെ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്ന നിലയില്‍ തുടരുന്നു. പാലക്കാട്, കോട്ടയം, പുനലൂര്‍ തുടങ്ങിയ മേഖലകളിലാണ് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസും, കോട്ടയത്ത് 4.2 ഡിഗ്രി സെല്‍ഷ്യസും അധിക താപനില വര്‍ദ്ധിച്ചു. ഇരുസ്ഥലങ്ങളിലും 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. പുനലൂരില്‍ സാധാരണയേക്കാള്‍ 3.3 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 35.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

അതേസമയം, ഉയര്‍ന്ന താപനിലയ്ക്ക് ആശ്വാസമായി സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in