Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ തണ്ടര്‍: മണ്ണാര്‍ക്കാട് വന്‍ മയക്കുമരുന്ന് വേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

ഓപ്പറേഷന്‍ തണ്ടര്‍: മണ്ണാര്‍ക്കാട് വന്‍ മയക്കുമരുന്ന് വേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മണ്ണാര്‍ക്കാട്: സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തുന്ന 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി മണ്ണാര്‍ക്കാട് വട്ടമ്പലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 7.060 ഗ്രാം മെത്തംഫിറ്റമിനുമായി അലനല്ലൂര്‍ സ്വദേശി സാഗര്‍ ബിജു (27) ആണ് മണ്ണാര്‍ക്കാട് എക്സൈസിന്റെ പിടിയിലായത്.

മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ നിധിന്‍ കെ.വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വട്ടമ്പലം ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ലഹരിമാഫിയ വ്യാപകമായി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ മറ്റൊരു യുവാവിന് മയക്കുമരുന്ന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ എക്സൈസ് സംഘം വളഞ്ഞുപിടികൂടിയത്.

ബാംഗ്ലൂരില്‍ നിന്നാണ് മെത്തംഫിറ്റമിന്‍ എത്തിക്കുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നിന് പൊതുവിപണിയില്‍ അര ലക്ഷത്തോളം രൂപ വിലവരും. മണ്ണാര്‍ക്കാടും പരിസരപ്രദേശങ്ങളിലും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരിവില്‍പ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രൂപേഷ് കെ.സി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ഹംസ എ., സ്റ്റാലിന്‍ സ്റ്റീഫന്‍, മഹേഷ് വി.പി, സിവില്‍ എക്സൈസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in