Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പോലീസ് കായികമേളയ്ക്ക് തിരിശ്ശീല വീണു: ഇന്ത്യൻ റിസർവ് ബറ്റാലിയൻ ചാമ്പ്യന്മാർ

പോലീസ് കായികമേളയ്ക്ക് തിരിശ്ശീല വീണു: ഇന്ത്യൻ റിസർവ് ബറ്റാലിയൻ ചാമ്പ്യന്മാർ

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനിന്ന 47-ാമത് സംസ്ഥാന പോലീസ് അത്ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് മീറ്റില്‍ 133 പോയിന്റുകളോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കിരീടം സ്വന്തമാക്കി. ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഐ.ആര്‍.ബി.എന്‍, മികച്ച ബറ്റാലിയനുള്ള ഡി.ജി.പി നല്‍കുന്ന എവര്‍ റോളിങ് ട്രോഫിയും കരസ്ഥമാക്കി. 126 പോയിന്റോടെ കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയന്‍ രണ്ടാം സ്ഥാനവും 99 പോയിന്റോടെ കണ്ണൂര്‍ സിറ്റി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. ബോബി സാബു മികച്ച പുരുഷ അത്ലറ്റായും ആന്റോസ് ടോമി മികച്ച വനിതാ അത്ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനില്‍ നിന്ന് വിജയികള്‍ എവര്‍ റോളിങ് ട്രോഫികള്‍ ഏറ്റുവാങ്ങി.

ജില്ലാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂര്‍ എവര്‍ റോളിങ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ ഇടുക്കി റണ്ണേഴ്‌സ് അപ് ട്രോഫി നേടി. മികച്ച സേനാംഗങ്ങള്‍ക്കുള്ള എവര്‍ റോളിങ് ട്രോഫി കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയന്‍ സ്വന്തമാക്കി. ആദ്യ രണ്ട് ദിവസങ്ങളില്‍ 79 പോയിന്റുകളോടെ മുന്നിലായിരുന്ന വനിതാ ബറ്റാലിയനെ, സമാപന ദിനത്തിലെ ട്രാക്ക് ഇനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഐ.ആര്‍.ബി.എന്‍ മറികടന്നത്. പാലക്കാട്, ഇടുക്കി ജില്ലാ യൂണിറ്റുകളും മികച്ച പോയിന്റുകളോടെ പട്ടികയില്‍ മുന്‍നിരയിലെത്തി.

നാല് പുതിയ റെക്കോര്‍ഡുകള്‍ക്കും ശക്തമായ വനിതാ പ്രാതിനിധ്യത്തിനുമാണ് ഇത്തവണത്തെ മീറ്റ് സാക്ഷ്യം വഹിച്ചത്. ട്രിപ്പിള്‍ ജംപില്‍ കെ.എ.പി 1-ലെ ബോബി സാബു 15.93 മീറ്റര്‍ ചാടി, 1987-ല്‍ സുഭാഷ് ജോര്‍ജ്ജ് സ്ഥാപിച്ച 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി. ജാവലിന്‍ ത്രോയില്‍ അരുണ്‍ ബേബിയും, ഹൈജംപില്‍ 1.70 മീറ്റര്‍ ഉയരം താണ്ടി ഹവില്‍ദാര്‍ ആതിര സോമരാജും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.എ.പി താരം സഹദാണ് മറ്റൊരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. സമാപന ദിനത്തില്‍ ഐ.ആര്‍.ബി.എന്‍ അവതരിപ്പിച്ച സാഹസിക അഭ്യാസപ്രകടനങ്ങളും ആയോധനകലകളും ചടങ്ങിന് മാറ്റുകൂട്ടി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in