Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോക ചാമ്പ്യനാണെന്ന് കരുതി ബോഡി ഷെയ്ം ചെയ്യാന്‍ അവകാശമുണ്ടോ?: മേരി കോമിനെതിരെ വിമര്‍ശനം

ലോക ചാമ്പ്യനാണെന്ന് കരുതി ബോഡി ഷെയ്ം ചെയ്യാന്‍ അവകാശമുണ്ടോ?: മേരി കോമിനെതിരെ വിമര്‍ശനം

മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന പ്രമുഖ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' ഹിന്ദി സീസണില്‍ മത്സരാര്‍ത്ഥിയായെത്തിയ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. സഹമത്സരാര്‍ത്ഥിയും സംഗീത സംവിധായികയുമായ റിതി തിവാരിയെ ബോഡി ഷെയ്മിങ് ചെയ്തതിനാണ് മേരി കോമിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ഷോയിലെ സംഭാഷണത്തിനിടയില്‍ റിതി തിവാരിയെ 'തടിയുള്ളവള്‍' എന്ന് വിശേഷിപ്പിക്കുകയും അവരുടെ വസ്ത്രധാരണ രീതി മോശമാണെന്ന് ആക്ഷേപിക്കുകയുമായിരുന്നു. ബി.ജെ.പി എം.പിയും പ്രശസ്ത ഗായകനുമായ മനോജ് തിവാരിയുടെ മകളാണ് റിതി തിവാരി.

മേരി കോമിനെപ്പോലുള്ള ഒരു ലോക ചാമ്പ്യനായ കായിക താരത്തില്‍ നിന്നും ഇത്തരം വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് പ്രേക്ഷകര്‍ വ്യക്തമാക്കുന്നത്. ലോക ചാമ്പ്യനായതുകൊണ്ട് മറ്റൊരാളുടെ ശരീരത്തെ അധിക്ഷേപിക്കാന്‍ അവകാശമുണ്ടോയെന്നും, മറ്റുള്ളവരുടെ ശരീരത്തെയും വസ്ത്രധാരണത്തെയും അധിക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

Related articles

See all
Popular News

മെസിപ്പടയുടെ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും

Popular News

തോൽവിയെ ചോദ്യം ചെയ്യാൻ ബിസിസിഐ; തോൽവിയുടെ കാരണം കണ്ടെത്താൻ ടീമും കോച്ച് ഗൗതം ഗംഭീറും നീരി...

Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Save your stories

Sign in