Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂര്‍ക്കല്‍ ഒറ്റയില്‍ ആശുപത്രിക്ക് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്രിസ്റ്റി എന്ന യുവതിയാണ് ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള മകള്‍ ഇവാനിയെ ദാരുണമായി കൊലപ്പെടുത്തിയത്.

കഴുത്തിന് മാരകമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് മണിയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്രിസ്റ്റിയെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in