Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരളത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള കേരള (പേരുമാറ്റം) ബിൽ, 2026ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി മാറി. 

പാർലമെന്റിന്റെ ഇരുസഭകളും ബിൽ നേരത്തെ പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘Kerala’ എന്നതിന് പകരം ‘Keralam’ എന്ന് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് നിയമത്തിലൂടെ വരുന്നത്.

കേരള നിയമസഭ 2024ൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുകയും പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയുമായിരുന്നു.

പേരുമാറ്റം പ്രാബല്യത്തിൽ വന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, ഭരണ സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായിരിക്കും ഔദ്യോഗികമായി ഉപയോഗിക്കുക.


Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in