Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിസിസിഐ വർഷം അടയ്ക്കുന്നത് 3000 കോടി നികുതി; നികുതി ഇളവെന്ന വാദം തെറ്റെന്ന് സെക്രട്ടറി

ബിസിസിഐ വർഷം അടയ്ക്കുന്നത് 3000 കോടി നികുതി; നികുതി ഇളവെന്ന വാദം തെറ്റെന്ന് സെക്രട്ടറി

ന്യൂഡൽഹി: ഓരോ വർഷവും ഏകദേശം 3000 കോടി രൂപ നികുതിയായി അടയ്ക്കുന്നുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ബിസിസിഐ നികുതി ഇളവ് ആസ്വദിക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്നും മറ്റ് കായിക സംഘടനകളെപ്പോലെ സർക്കാർ ഗ്രാന്റുകളൊന്നും ബിസിസിഐ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷണൽ സ്‌പോർട്‌സ് ഗവേണൻസ് നിയമം മറികടക്കാൻ ബിസിസിഐ ശ്രമിക്കുന്നില്ലെന്നും സൈകിയ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി ബിസിസിഐയെ സ്‌പോർട്‌സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കുമ്പോൾ അതനുസരിച്ച് ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ബിസിസിഐയ്ക്ക് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ലെന്നും വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്ക് പുതിയ സ്‌പോർട്‌സ് ആക്ടിലെ വ്യവസ്ഥകൾ പാലിച്ച് പ്രവർത്തിക്കുമെന്നും സൈകിയ പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതിയിൽ നേരത്തെ നടന്ന വാദങ്ങളുമായി ബന്ധപ്പെട്ട വ്യക്തത ഒക്ടോബർ 27ന് കേസ് പരിഗണിക്കുമ്പോൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പയർമാർക്ക് പുതിയ ഗ്രേഡിങ് സംവിധാനം
അമ്പയർമാരുടെയും മാച്ച് റഫറിമാരുടെയും ഗ്രേഡുകൾ പുനഃക്രമീകരിച്ചതായും ശമ്പളം വർധിപ്പിച്ചതായും ബിസിസിഐ സെക്രട്ടറി അറിയിച്ചു. അമ്പയർമാരുടെ പ്രകടനം വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നോക്കൗട്ട് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിലേക്കുള്ള നിയമനം.

അമ്പയർമാർക്ക് എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡുകളായിരിക്കും ഉണ്ടാകുക. എ ഗ്രേഡ് അമ്പയർമാർക്ക് 60,000 രൂപയും ബി ഗ്രേഡുകാർക്ക് 50,000 രൂപയും ലഭിക്കും. സി ഗ്രേഡിലുള്ളവർക്ക് 40,000 രൂപയും ഡി ഗ്രേഡിലുള്ളവർക്ക് 35,000 രൂപയുമായിരിക്കും പ്രതിഫലം.

ഓരോ സീസണിന്റെയും അവസാനത്തിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന സംവിധാനവും നടപ്പാക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 അമ്പയർമാരെ അടുത്ത ഗ്രേഡിലേക്ക് ഉയർത്തും. അതേസമയം, ഉയർന്ന ഗ്രേഡിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താത്ത 10 പേരെ താഴത്തെ ഗ്രേഡിലേക്ക് മാറ്റും.

അമ്പയർമാരുടെ പ്രകടനം സ്ഥിരമായി വിലയിരുത്തി മെറിറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റവും തരംതാഴ്ത്തലും നടപ്പാക്കുന്നതാണ് പുതിയ സംവിധാനമെന്നും സൈകിയ വ്യക്തമാക്കി.

Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in