Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡൽഹിയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ; ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു

ഡൽഹിയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ; ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ മോത്തി നഗറിൽ ആരംഭിച്ച ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ സഞ്ജു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഡൽഹിയുമായി സഞ്ജുവിന് ഏറെ അടുത്ത ബന്ധമാണുള്ളതെന്ന് രേഖ ഗുപ്ത പറഞ്ഞു. ബാല്യകാലത്തിന്റെ വലിയൊരു ഭാഗം ഡൽഹിയിൽ ചെലവഴിച്ച സഞ്ജു ഇവിടെവച്ചാണ് തന്റെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കമിട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.

ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സഞ്ജു ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യവികസനത്തിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരീഷ് ഖുറാന എംഎൽഎയ്ക്കൊപ്പം ട്രിനിറ്റി ഫൗണ്ടേഷന്റെയും ഐസിടി എജ്യുക്കേഷന്റെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

യുവാക്കൾക്ക് തൊഴിൽ മേഖലയിലെ പുതിയ സാധ്യതകൾ മുന്നിൽക്കണ്ട് പരിശീലനം നൽകുകയാണ് ജൻ കൗശൽ കേന്ദ്രയുടെ പ്രധാന ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത നൈപുണ്യങ്ങളിൽ പരിശീലനം നൽകി യുവാക്കളെ കൂടുതൽ തൊഴിൽസജ്ജരാക്കുന്നതിനാണ് കേന്ദ്രം ശ്രദ്ധ നൽകുന്നത്.




Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in