Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കരുവാറ്റ: ലഹരിവിപത്തിനെതിരെ സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജലമേളകൾ ഉൾപ്പെടെയുള്ള ഉത്സവങ്ങളുടെ വിപുലീകരണം സാധ്യമാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കരുവാറ്റ ലീഡിങ് ചാനലിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ചുണ്ടൻ വള്ളങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും, കരുവാറ്റയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പുനൽകി. നാടിന്റെ തനിമ നിലനിർത്തുന്ന സാംസ്കാരിക ഉത്സവങ്ങൾക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാടിന്റെ പൈതൃക ചിഹ്നമായ വള്ളംകളിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വീകരിച്ച മികച്ച നടപടിയാണ് സി.ബി.എൽ എന്ന് ആമുഖ പ്രഭാഷണം നടത്തിയ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. വള്ളംകളിയുടെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായി നടന്ന മാസ് ഡ്രിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് പതാകയുയർത്തി. നൂറുകണക്കിന് കാണികളാണ് വള്ളംകളി കാണാൻ കരുവാറ്റ ലീഡിങ് ചാനലിന്റെ ഇരുകരകളിലും തടിച്ചുകൂടിയത്


Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി...

Popular News

ശ്രീലകം ഫിനാൻസ് തട്ടിപ്പ്: പ്രതിയായ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

Save your stories

Sign in