സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി കോടതി, ഷാജൻ സ്കറിയയ്ക്കും മെറ്റയ്ക്കും നോട്ടീസ്
കൊച്ചി: നിരന്തരം അപമാനിക്കുന്ന തരത്തിൽ പോസ്റ്റുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടിയായ മഞ്ജു വാര്യർ കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ട ഹർജി നൽകിയത്. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ പങ്കുവെച്ച എല്ലാ അപകീർത്തികരമായ പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മെറ്റയാണ് (Meta) കേസിലെ മൂന്നാം പ്രതി. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് മഞ്ജു വാര്യരുടെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി.
മഞ്ജു വാര്യരുടെ ഹർജി പരിഗണിച്ച എറണാകുളം മുൻസിഫ് കോടതി സനൽ കുമാർ ശശിധരനും ഷാജൻ സ്‌കറിയയ്ക്കും നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിന് അതിവേഗം താൽക്കാലിക വിലക്കേർപ്പെടുത്തി. നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് കോടതി നോട്ടീസ് അയച്ചു. വരുന്ന സെപ്റ്റംബർ 30-ന് നേരിട്ടെത്തി വിശദീകരണം നൽകാൻ പ്രതികളായ സനൽ കുമാർ ശശിധരനോടും ഷാജൻ സ്‌കറിയയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അന്വേഷണം വേണമെന്നും ആരോപിച്ച് തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ച് സനൽ കുമാർ ശശിധരൻ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിവരുന്നതിനിടെയാണ് നടിയുടെ നിയമനടപടി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.