Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്; മൊറോക്കോയ്ക്ക് തിരിച്ചടി

നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്; മൊറോക്കോയ്ക്ക് തിരിച്ചടി

നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ കിരീടം സെനഗലിന് സ്വന്തമായി. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് (സി.എ.എസ്.) സെനഗലിനെ ചാമ്പ്യൻമാരായി അംഗീകരിച്ചുകൊണ്ട് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം മൊറോക്കോയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആതിഥേയരെ എക്‌സ്ട്രാ ടൈം ഗോളിൽ (1-0) പരാജയപ്പെടുത്തി സെനഗൽ ജേതാക്കളായിരുന്നു. എന്നാൽ, മത്സരത്തിനിടെ റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ടിറങ്ങിയത് വലിയ വിവാദമായിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്ന് മത്സരം പുനരാരംഭിച്ചത്.

താരങ്ങൾ മൈതാനം വിട്ടിറങ്ങിയ സംഭവം ചൂണ്ടിക്കാട്ടി മൊറോക്കോ നൽകിയ പരാതിയെത്തുടർന്ന്, ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (സി.എ.എഫ്.) ഫൈനൽ ഫലം റദ്ദാക്കുകയും 3-0 എന്ന സ്‌കോറിൽ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോൺഫെഡറേഷന്റെ ഈ നടപടിയെ ചോദ്യം ചെയ്താണ് സെനഗൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

52 പന്തിൽ ഇരട്ട സെഞ്ചറി, പറത്തിയത് 28 സിക്സറുകൾ; യുഎഇക്കെതിരെ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

Popular News

വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റ് ഇന്...

Popular News

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് 119/2; അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടത് എട്ട്...

Popular News

വെല്ലിങ്ടണില്‍ ഇന്ത്യയുടെ റണ്‍മല; 720 റണ്‍സുമായി 94 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; തുട...

Save your stories

Sign in