Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇ.ഡി കത്തിൽ നടപടിയെടുക്കാതിരിക്കാൻ പൊലീസിന് കഴിയില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ

'ഇ.ഡി കത്തിൽ നടപടിയെടുക്കാതിരിക്കാൻ പൊലീസിന് കഴിയില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിഷയം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇതിൽ സർക്കാർ മനഃപൂർവ്വം ഇടപെടുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇ.ഡി ഔദ്യോഗികമായി ഒരു കത്ത് കൈമാറുമ്പോൾ അതിന്മേൽ അന്വേഷണമോ തുടർനടപടികളോ സ്വീകരിക്കാതിരിക്കാൻ പൊലീസിന് കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രി സതീശന്റെ നിലപാടെന്നും കത്തിലെ ഉള്ളടക്കവും ആരോപണങ്ങളും വളരെ ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിലേക്ക് നിയമിക്കുന്നതിനെയും മന്ത്രി കടുപ്പത്തിൽ വിമർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് ഒരു തീരുമാനമെടുത്താൽ അതാണ് അന്തിമ പാർട്ടി നിലപാട്. സസ്‌പെൻഷനിലുള്ള ഒരാൾക്ക് പാർട്ടിയുടെ പേരിൽ ഒരു സ്ഥാനത്തും വരാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in