Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മായാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; മാധ്യമപ്രവർത്തകൻ മാത്യു സി. ആറിന്റെ ഒന്നാം ചരമവാർഷികത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഓർമ്മപ്പൂക്കൾ അർപ്പിച്ച് നേതാക്കളും സഹപ്രവർത്തകരും

മായാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; മാധ്യമപ്രവർത്തകൻ മാത്യു സി. ആറിന്റെ ഒന്നാം ചരമവാർഷികത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഓർമ്മപ്പൂക്കൾ അർപ്പിച്ച് നേതാക്കളും സഹപ്രവർത്തകരും

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സജീവ സംഘടനാ പ്രവർത്തകനുമായിരുന്ന മാത്യു സി. ആറിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ മായാത്ത ഓർമ്മകൾക്ക് മുന്നിൽ ആദരമർപ്പിച്ച് സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ  രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു. മാത്യു സി. ആറിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചാണ്ചടങ്ങുകൾ ആരംഭിച്ചത്.

അനുസ്മരണ സമ്മേളനം എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരിയിൽ കെ.എസ്.യു പ്രസ്ഥാനത്തിന്റെ പോരാട്ടവീര്യമുള്ള മുഖമായിരുന്നു മാത്യു എന്ന് മന്ത്രി എം. ലിജു അനുസ്മരിച്ചു. മാധ്യമപ്രവർത്തകൻ എന്ന നിലയിലും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും മാത്യു സി. ആറിന്റെ വിയോഗം നികത്താനാകാത്ത വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അനുസ്മരണച്ചടങ്ങിൽ കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർഥമായ സമർപ്പണമായിരുന്നു മാത്യുവിന്റെ മുഖമുദ്ര. ജയ്ഹിന്ദ് ടി.വിയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും വ്യക്തമാക്കി. 

മാധ്യമരംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച മാത്യു സി. ആറിന്റെ സേവനങ്ങളും ഇടപെടലുകളും കാലം എത്ര കഴിഞ്ഞാലും ഓർമ്മിക്കപ്പെടുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഒരു വർഷം പിന്നിടുമ്പോഴും സഹപ്രവർത്തകരുടെയും പ്രസ്ഥാനത്തിന്റെയും മനസ്സിൽ മായാതെ നിൽക്കുന്ന സ്നേഹനിർഭരമായ ഓർമ്മകൾ പങ്കുവെച്ചാണ് ചടങ്ങ് അവസാനിച്ചത്.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in