Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ 'CMO KERALAM' ലെ രണ്ട് പ്രധാന പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകി. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും നബിദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ടെക്നിക്കൽ തടസ്സങ്ങളാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാലാണോ ഉള്ളടക്കം നീക്കപ്പെട്ടതെന്ന് വ്യക്തമല്ല.

നീക്കം ചെയ്ത പോസ്റ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, വിവരസാങ്കേതിക വിദ്യ (IT) നിയമപ്രകാരം ഉള്ളടക്കം നീക്കം ചെയ്തതിന്റെ കൃത്യമായ കാരണം വ്യക്തമാക്കണമെന്നും മെറ്റയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഭരണത്തലവന്റെ ഔദ്യോഗിക പേജിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്നും, ഇത്തരം നടപടികൾ മേലിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐ.ടി മന്ത്രാലയം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ ഐ.എ.എസ് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.


Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in