"തിയേറ്ററുകളിൽ വെള്ളം പോലും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം"; അമിതവിലയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ആരംഭിച്ച പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. തീയേറ്ററുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ തുക സംബന്ധിച്ച് ഏകീകൃത സംവിധാനം കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിയേറ്ററുകൾക്കുള്ളിൽ കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്ത നിലപാട് മനുഷ്യാവകാശ ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജയ്ഹിന്ദ് ന്യൂസിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അമിത ചൂഷണം തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.