Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കേന്ദ്രത്തിന്റേത് വിശ്വാസവഞ്ചന'; വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ജന്തർ മന്തർ മോഡൽ സമരത്തിലേക്കെന്ന് സിജെപി

'കേന്ദ്രത്തിന്റേത് വിശ്വാസവഞ്ചന'; വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ജന്തർ മന്തർ മോഡൽ സമരത്തിലേക്കെന്ന് സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) രംഗത്ത്. സർക്കാരിന്റേത് 'വിശ്വാസവഞ്ചന'യാണെന്നും വാഗ്ദാനങ്ങൾ ഉടനടി നടപ്പാക്കിയില്ലെങ്കിൽ വീണ്ടും ശക്തമായ ജന്തർ മന്തർ മോഡൽ സമരത്തിലേക്ക് കടക്കുമെന്നും ഓൺലൈൻ കൂട്ടായ്മയായ സി.ജെ.പി മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവാക്കളുടെ ഭാവിയെ മുൻനിർത്തി നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ അക്ഷരംപ്രതി പാലിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.

വിദ്യാർഥി സമരക്കാർക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും കേസ് വിവരങ്ങളുടെ പട്ടിക സമർപ്പിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നീറ്റ് പരീക്ഷാ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കേസ് പൂർണ്ണമായും പിൻവലിക്കുക, തങ്ങൾ മുന്നോട്ടുവെച്ച അഞ്ചിന പരീക്ഷാ പരിഷ്കരണ ചാർട്ടർ ചർച്ച ചെയ്യുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ആവശ്യങ്ങൾ. സമാധാനപരമായ സമരം അവസാനിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകിയ ശേഷം അതിൽ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവതലമുറയോടുള്ള വഞ്ചനയാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി.

ഈ മാസം 24-ന് സംഘടന യോഗം ചേർന്ന് നിർണായകമായ ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് സി.ജെ.പി സഹ കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്ന സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധം ജൂലൈ 25-ന് താൽക്കാലികമായി അവസാനിപ്പിച്ചതെന്നും, നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.


Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in