Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക് കപ്പൽ വന്നിടിച്ച സംഭവം: പാകിസ്ഥാന്റെ കള്ളപ്രചാരണം തള്ളി ഇന്ത്യ

ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക് കപ്പൽ വന്നിടിച്ച സംഭവം: പാകിസ്ഥാന്റെ കള്ളപ്രചാരണം തള്ളി ഇന്ത്യ

വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിൽ പാകിസ്ഥാന്റെ 'ഹുനയിൻ' എന്ന കപ്പൽ വന്നിടിച്ച സംഭവത്തിൽ പാകിസ്ഥാൻ നടത്തുന്ന വ്യാജപ്രചാരണങ്ങളെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടികളും പൂർണ്ണമായും ലംഘിച്ചാണ് പാക് കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ ഇടിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്ന നിബന്ധനയും നാവിക അഭ്യാസങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന കരാറും പാകിസ്ഥാൻ ലംഘിച്ചതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്.

ഇതിനുശേഷമാണ് സംഭവത്തിൽ ഇന്ത്യയ്ക്കുമേൽ കുറ്റം ചുമത്തി വ്യാജ ആരോപണങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. എന്നാൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രതീക്ഷിച്ചതുപോലെ തള്ളിക്കളയുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കള്ളപ്രചാരണങ്ങൾ അവസാനിപ്പിച്ച് അന്താരാഷ്ട്ര കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണം. ഭാവിയിൽ ഇത്തരം അപകടകരമായ സംഭവവികാസങ്ങൾ ഒഴിവാക്കാൻ പാക് സൈനിക യൂണിറ്റുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഡൽഹിയിൽ മർദ്ദനമേറ്റ പെൺകുട്ടികളോട് ഡൽഹി പോലീസിന്റെ അനാസ്ഥ; കേസെടുത്തില്ല; മനുഷ്യാവകാശ-വനിത...

Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Save your stories

Sign in