Logo
Wed, Aug 19, 2026 • 12:08 PM
LIVE TV
Watch

No business videos available

No Middle East videos available

ഡെങ്കിപ്പനിക്കെതിരെ വട്ടിയൂർക്കാവിൽ കടുത്ത ജാഗ്രത: പ്രത്യേക സംയുക്ത സ്ക്വാഡുകൾക്ക് രൂപം നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2026
1 min read
SHARE:
SAVE: Login to save

ഡെങ്കിപ്പനിക്കെതിരെ വട്ടിയൂർക്കാവിൽ കടുത്ത ജാഗ്രത: പ്രത്യേക സംയുക്ത സ്ക്വാഡുകൾക്ക് രൂപം നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ ആരോഗ്യ - ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെയും കോർപറേഷൻ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. രോഗബാധിത പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള കൗൺസിലർമാരുടെ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ പ്രതിരോധം ഫലപ്രദമാകൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ആരോഗ്യവകുപ്പും കോർപറേഷനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രാദേശിക കൗൺസിലർമാർ പലപ്പോഴും കാര്യങ്ങൾ അറിയുന്നില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് ഏകോപനം ഉറപ്പാക്കാൻ സംയുക്ത സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ കൗൺസിലർമാരുടെയും ആരോഗ്യവകുപ്പ്, കോർപറേഷൻ ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്ത്.

വീടുകളിൽ കൊതുകിന്റെ ഉറവിട നശീകരണം കാര്യക്ഷമമാക്കാൻ പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുകയും റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. ഇതിനുപുറമേ, പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്കൂൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായും കെ. മുരളീധരൻ അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10