റിപ്പോർട്ടർ ടിവിയിലെ പരിശോധനയും നടപടികളും വാർത്ത നൽകിയതിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍
വ്യക്തമായി പ്രതികരിച്ചു. മാധ്യമപ്രവർത്തനത്തെയല്ല, മറിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥർ സെർച്ച് വാറണ്ടുമായി പരിശോധനയ്ക്ക് എത്തിയത്. ഇതോടൊപ്പം റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവളത്ത് നടന്ന 'ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിൽ' സംസാരിക്കവെയാണ് മുഖ്യമന്ത്രി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നിലപാട് കൃത്യമായി വ്യക്തമാക്കിയത്. നിയമപരമായ നടപടികൾ മാത്രമാണ് ഏജൻസികൾ സ്വീകരിക്കുന്നതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.