സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡിയായി നേടിയത് കോടികള്‍; ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിവാദ ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയിലും സി.ജെ.പി സമരത്തിലും പ്രതിരോധത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിനിയമിച്ച പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മുന്‍പ് സ്വന്തം മന്ത്രാലയത്തില്‍നിന്ന് കോടികളുടെ സബ്സിഡി തട്ടിപ്പ് നടത്തി വിവാദത്തിലായ ഉദ്യോഗസ്ഥന്‍. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിനീത് ജോഷിയെ നീക്കിയാണ് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായിരുന്ന നരേഷ് പാല്‍ ഗാംഗ്വാറിന് കേന്ദ്രം പുതിയ ചുമതല നല്‍കിയത്. എന്നാല്‍, അഴിമതി ആരോപണ നിഴലിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതിനെതിരെ പ്രതിപക്ഷവും സി.ജെ.പിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗാംഗ്വാര്‍, ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡില്‍ ബോര്‍ഡ് ഭാരവാഹിയായിരിക്കെ സ്വന്തം അമ്മയ്ക്കും ഭാര്യക്കും മകനുമായി 1.16 കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചെന്നാണ് പ്രധാന ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധവും സി.ജെ.പിയുടെ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും കാരണം അടിയന്തരമായി സെക്രട്ടറിയെ മാറ്റാന്‍ നിര്‍ബന്ധിതരായ കേന്ദ്ര സര്‍ക്കാര്‍, കോടികളുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ കൂടുതല്‍ സംശയനിഴലിലായെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.