Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസി വിവാദം: ജിഎസ്ടി തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം; മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

മെസി വിവാദം: ജിഎസ്ടി തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം; മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

തിരുവനന്തപുരം: ലയണല്‍ മെസ്സിയുടെയും അര്‍ജന്റീനാ ഫുട്ബോള്‍ ടീമിന്റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ജി.എസ്.ടി ആരോപണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപവത്കരിച്ചു. ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണര്‍ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കായികവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാരിന് വലിയ തുകയുടെ ജി.എസ്.ടി നഷ്ടമുണ്ടാക്കിയെന്നും പൊതുമുതല്‍ സ്വകാര്യ കമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്‌പോണ്‍സര്‍മാരായ 'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി'ക്ക് നേരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിട്ടുള്ളത്. ചടങ്ങിനായി 216 കോടി രൂപ വിദേശത്തേക്ക് കൈമാറിയതില്‍ 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസ് കേസെടുത്തിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് കേസ് വീണ്ടും പരിശോധിക്കാന്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കമ്പനി ചെയര്‍മാന്‍ ആന്റോ അഗസ്റ്റിന്‍ കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. പുതിയ അന്വേഷണത്തിന്റെ ഭാഗമായി സ്‌പോണ്‍സര്‍മാരായ കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷന്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവ വിശദമായി പരിശോധിക്കും. അന്വേഷണത്തിനായി മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനുള്ള പൂര്‍ണ്ണ അനുമതിയും അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്‌. 

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in