Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇന്ത്യ-ചൈന അതിർത്തി വിഷയം അതീവ ഗൗരവതരം": കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമിച്ച് കോൺഗ്രസ്

"ഇന്ത്യ-ചൈന അതിർത്തി വിഷയം അതീവ ഗൗരവതരം": കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമിച്ച് കോൺഗ്രസ്

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപമുള്ള ചില പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് ചൈന തടഞ്ഞിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്ന്  കോൺഗ്രസ് ആവശ്യപ്പെട്ടു. ബീജിംഗുമായുള്ള അതിർത്തി പ്രശ്നങ്ങൾ "ഏറ്റവും ഗൗരവമുള്ളതാണെന്ന്" കേന്ദ്ര സർക്കാർ തന്നെ വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ഈ ചോദ്യം. അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്നതിൽ നിന്ന് ചൈനീസ് സേന ഇന്ത്യൻ സൈന്യത്തെ തടഞ്ഞുവെന്നും ഈ വിവരങ്ങൾ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച ആരോപിച്ചിരുന്നു.

ടാക്സിങ് മേഖലയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ

അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ് മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടോ എന്നും, മുൻപ് നിശ്ചയിച്ചിരുന്ന പട്രോളിംഗ് പോയിന്റായ ഷെറ-5-ലേക്ക് (Shera-5) ഇന്ത്യക്ക് പതിവായി പ്രവേശനം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ‘ഗൽവാന് ശേഷം ഇനി അരുണാചൽ പ്രദേശോ? രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശിലേക്ക് കൂടുതൽ കടന്നുകയറാൻ ചൈന ശ്രമിക്കുന്നതായുള്ള വിവരങ്ങൾ ആശങ്കാജനകമാണ്. ഇതിൽ മോദി സർക്കാർ ഉടൻ മറുപടി നൽകണം,’ എന്ന് ഖാർഗെ 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തണുപ്പുകാലത്ത് ഇന്ത്യയുടെ പട്രോളിംഗ് പരിമിതപ്പെടുകയും ചൈന വർഷം മുഴുവൻ സാന്നിധ്യം നിലനിർത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും, പ്രദേശവാസികളുടെ പരമ്പരാഗത മേച്ചിൽ പ്രദേശങ്ങൾ നഷ്ടപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. 2020 മേയ്ക്ക് മുൻപുള്ള യഥാർത്ഥ സ്ഥിതി തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.

ഔദ്യോഗിക സ്ഥിരീകരണവും അതിർത്തിയിലെ ഗൗരവവും

ടാക്സിങ് മേഖലയിലെ ചൈനീസ് നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും, ഇന്ത്യൻ സൈന്യത്തെ ചൈന തടഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അരുണാചൽ പ്രദേശിൽ അടുത്തിടെ ചൈനീസ് കടന്നുകയറ്റമോ ക്യാമ്പുകൾ സ്ഥാപിക്കലോ ഉണ്ടായിട്ടുണ്ടെന്ന വാദങ്ങൾ ഇന്ത്യൻ സൈന്യം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള അവകാശവാദങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ "ഏറ്റവും ഗൗരവമുള്ളതാണെന്ന്" വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ചൊവ്വാഴ്ച വ്യക്താക്കിയിരുന്നു. യഥാർത്ഥ നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണെന്നും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിപ്ലോമാറ്റിക് നീക്കങ്ങളും പ്രാദേശിക ആശങ്കകളും

ഓഗസ്റ്റ് 6-ന് നടന്ന ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസത്തിന്റെ (WMCC) 36-ാമത് യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ചയായതായി മന്ത്രാലയം അറിയിച്ചു. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സൈനിക- നയതന്ത്ര ചർച്ചകൾ തുടരാൻ ഇരുപക്ഷവും ധാരണയായി. ചൈന അതിർത്തി മേഖല "നിലവിൽ ശാന്തമാണ്" എന്ന് പ്രതികരിച്ചെങ്കിലും അരുണാചലിന് സമീപത്തെ നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. അതേസമയം, അരുണാചൽ പ്രദേശിൽ നിന്നുള്ള ഉള്ളടക്ക നിർമ്മാതാവ് താബാ നാഗു (Taba Nagu) പങ്കുവെച്ച ഒരു പരിഹാസ വീഡിയോ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക വെളിപ്പെടുത്തുന്നതാണ്. ഈ വീഡിയോ കോൺഗ്രസ് നേതാവ് പവൻ ഖേര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കേന്ദ്രത്തിന്റെ നയങ്ങളെ വിമർശിച്ചു.

Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in