Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൈക്കൂലിയായി മീൻ കറിയും മീൻ വറുത്തതും ചോദിച്ചു; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

കൈക്കൂലിയായി മീൻ കറിയും മീൻ വറുത്തതും ചോദിച്ചു; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

കൃഷിഭൂമിയുടെ പട്ടയം വേഗത്തിലാക്കാൻ കർഷകനോട് പണത്തിനൊപ്പം മീൻകറിയും മീൻ വറുത്തതും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് (വിഎഒ) സസ്പെൻഷൻ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തി (38) ആണ് നടപടി നേരിട്ടത്. ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

തമിഴ്‌നാട് പാളയം സ്വദേശിയായ ദേവരാജൻ എന്ന മുതിർന്ന കർഷകൻ തന്റെ ഭൂമിയുടെ പട്ടയത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് സംഭവം. പട്ടയം നൽകണമെങ്കിൽ 15,000 രൂപ കൈക്കൂലിയായി നൽകണമെന്നും ഒപ്പം മീൻകറിയും മീൻ പൊരിച്ചതും കൂട്ടിയുള്ള ഊണ് വാങ്ങി നൽകണമെന്നും കാർത്തി ആവശ്യപ്പെടുകയായിരുന്നു.

വയസ്സായ പിതാവിനോട് പണവും ഭക്ഷണവും ആവശ്യപ്പെട്ടത് ചോദ്യം ചെയ്യാൻ കർഷകന്റെ മകൻ വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോഴും ഉദ്യോഗസ്ഥൻ ഇതേ ആവശ്യം ആവർത്തിച്ചു. ഈ സംഭാഷണം റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൻ ചർച്ചയായി. തുടർന്ന് കരൂർ ജില്ലാ കളക്ടർ തഹസിൽദാരോട് അന്വേഷണം നടത്താൻ ഉത്തരവിടുകയും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.


Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ...

Save your stories

Sign in