Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എൽപിജി സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ നിർബന്ധം; അറിയിപ്പുമായി മന്ത്രാലയം

എൽപിജി സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ നിർബന്ധം; അറിയിപ്പുമായി മന്ത്രാലയം


ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്റിക്കേഷൻ (BAA) നിർബന്ധമാക്കി പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നിർദിഷ്ട സമയത്തിനുള്ളിൽ ഒതന്റിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ പാചകവാതകം ലഭിക്കില്ല. എന്നാൽ നേരത്തേ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കിയവർ ഇനി പുതിയ നടപടികളൊന്നും ചെയ്യേണ്ടതില്ല. സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ഇതിനകം ബയോമെട്രിക് ഒതന്റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ കടുത്ത നടപടി. അതോടൊപ്പം ഗാർഹിക സിലിണ്ടറുകൾ വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുക എന്നതും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്. അതേസമയം, ബയോമെട്രിക് ഒതന്റിക്കേഷൻ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് മാർക്കറ്റ് വില നൽകി തുടർന്നും സിലിണ്ടറുകൾ വാങ്ങാവുന്നതാണ്.

ബയോമെട്രിക് ഒതന്റിക്കേഷൻ എങ്ങനെ ചെയ്യാം?

ഉപഭോക്താക്കൾക്ക് മൂന്ന് ലളിതമായ മാർഗങ്ങളിലൂടെ ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാം:

അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ നേരിട്ടെത്തി ഒതന്റിക്കേഷൻ ചെയ്യാം.

അതത് എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകളായ ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയിലൂടെ പൂർത്തിയാക്കാം.

സിലിണ്ടർ വിതരണത്തിനായി വീട്ടിലെത്തുന്ന ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചും ഇത് ചെയ്യാം.

ഇതുമായി ബന്ധപ്പെട്ട വിശദമായ ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ആധാർ ഒതന്റിക്കേഷൻ ചെയ്യാൻ താല്പര്യമില്ലാത്തവർ മൊബൈൽ ആപ്പ് വഴി വിവരം അറിയിക്കേണ്ടതാണെന്നും, അവർക്ക് വിപണി വിലയിൽ സിലിണ്ടറുകൾ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.




Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ...

Save your stories

Sign in