Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, അപകടം ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ്

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, അപകടം ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ്

ഇടുക്കി: മൂന്നാറിന് സമീപം വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സഹോദരങ്ങളായ രണ്ടുപേർ ദാരുണമായി മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്. ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ഇവർ സ്വന്തം കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ഇവർ ജോലി നിർത്തിവെച്ച് സമീപത്തെ ഷെഡ്ഡിലേക്ക് മാറുകയായിരുന്നു. ഈ സമയത്താണ് സമീപത്തെ കുന്നിടിഞ്ഞ് ഷെഡ്ഡിന് മുകളിലേക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് മണ്ണുമാറ്റി മൂവരെയും പുറത്തെടുത്തത്.

സംഭവസ്ഥലത്ത് റവന്യൂ, പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് പെട്ടെന്നുണ്ടായ ശക്തമായ മഴയാണ് അപകടത്തിന് കാരണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. നീലക്കുറിഞ്ഞി വസന്തവും ഗണേശോത്സവവും കാരണം വട്ടവട റോഡിലുണ്ടായ കനത്ത ഗതാഗതക്കുരുക്ക് പരിഹരിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു.


Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Popular News

മുല്ലപ്പെരിയാറിൽ നിർണായക പരിശോധന! സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അണക്കെട്ടിലെത്തി; ഒ...