Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം: ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ സ്‌ഫോടനം; യെമനിലും വ്യോമാക്രമണം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം: ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ സ്‌ഫോടനം; യെമനിലും വ്യോമാക്രമണം

ടെഹ്റാന്‍ / സന: പശ്ചിമേഷ്യയില്‍ സൈനിക നീക്കങ്ങളും സംഘര്‍ഷങ്ങളും കൂടുതല്‍ കടുക്കുകയാണ്. നിര്‍ണായക എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ സ്‌ഫോടനമുണ്ടായതാണ് മേഖലയിലെ ഏറ്റവും പുതിയ ആശങ്ക. കടലില്‍ വിന്യസിച്ചിരുന്ന മൈനുകള്‍ തട്ടിയാണ് കപ്പലുകള്‍ തകര്‍ന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. ഇതോടെ ഇതുവഴിയുള്ള കപ്പല്‍ നീക്കങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ ടെഹ്റാനില്‍ നാലുപേരെ ഇറാന്‍ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. അമേരിക്കന്‍ പിന്തുണയോടെ അട്ടിമറി നീക്കങ്ങള്‍ നടത്താനെത്തിയ സംഘമാണ് പിടിയിലായതെന്നാണ് റെവല്യൂഷണറി ഗാര്‍ഡിന്റെ വാദം. ഇവരില്‍ നിന്ന് 52 കലാഷ്നിക്കോവ് റൈഫിളുകള്‍ അടക്കമുള്ള വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

യെമനിലും സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. സൗദി അറേബ്യയുടെ തെക്കന്‍ ഭാഗം ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ വിക്ഷേപിച്ച സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണ്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇതിന് പിന്നാലെ യെമനിലെ വിവിധ കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങളുടെ നിയന്ത്രണമേഖലകളില്‍ 67 വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടന്നതായും നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും ഹൂത്തി വക്താവ് ആരോപിച്ചു.

അതേസമയം, യെമന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ ഏദനെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് ദമാര്‍ മേഖലയില്‍ പതിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും ആഗോള എണ്ണ വിപണിയെയും മേഖലയിലെ സുരക്ഷാ സ്ഥിതിയെയും ഗുരുതരമായി ബാധിക്കുകയാണ്.

Related articles

See all
Popular News

രാജ്യ സ്‌നേഹി; നിയമം ലംഘിച്ചതിന് തെളിവില്ല: ഹുവാങ്ങിന്റെ തിരിച്ചുവരവ് സ്വാഗതം ചെയ്ത് ട്രംപ...

Popular News

'നാവിക ഉപരോധം ലംഘിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'; ഭീഷണിയുമായി ഡോണൾഡ് ട...

Popular News

ട്രംപിന്റെ കത്ത് തുറന്നുപോലും നോക്കാതെ ഉത്തരകൊറിയ; അമേരിക്കൻ അനുനയ നീക്കങ്ങൾക്ക് കിം ജോങ്...

Popular News

പാകിസ്താനുള്ള ചൈനീസ് സൈനിക പിന്തുണ ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാ വെല്ലുവിളി: യു.എസ് കമ്മീഷന്...

Save your stories

Sign in