Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

നവംബറിൽ ആകാശത്ത് നിരവധി വിസ്മയ പ്രതിഭാസങ്ങളാണ് ദൃശ്യമാകുന്നത്. നാസയുടെ 2026 നവംബറിലെ സ്കൈ വാച്ചിംഗ് (Skywatching) ഗൈഡ് പ്രകാരം നവംബർ 17, 18 തീയതികളിലെ ലിയോണിഡ് ഉൽക്കാവർഷം, ടോറിഡ് ഉൽക്കാവർഷവുമായി ബന്ധപ്പെട്ട തിളക്കമേറിയ ഉൽക്കാപിണ്ഡങ്ങൾ, നാളെ ദൃശ്യമാകുന്ന സൂപ്പർമൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ (നവംബർ 24-ന്) രാത്രി 8:23-ന് ആകാശത്ത് കാണാനാകും

ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പർമൂൺ ഉണ്ടാകുന്നത്. പൂർണചന്ദ്രൻ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്ന ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഭ്രമണപഥം പൂർണവൃത്തമല്ലാത്തതിനാൽ ചന്ദ്രനിലേക്കുള്ള ദൂരത്തിൽ വ്യത്യാസമുണ്ടാകും.

പൂർണചന്ദ്രൻ പെരിജിയത്തിനടുത്ത് എത്തുമ്പോൾ ഏറ്റവും ചെറിയ പൂർണചന്ദ്രനെക്കാൾ 14 ശതമാനം വലുതും 30 ശതമാനം തിളക്കമുള്ളതുമായി ദൃശ്യമാകും. നവംബറിലെ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് ഏകദേശം 3,57,000 കിലോമീറ്റർ അടുത്തായിരിക്കും. സാധാരണ പൂർണചന്ദ്രനെക്കാൾ ഏകദേശം 17,000 മൈൽ അടുത്താണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നവംബറിലെ ഈ പൗർണമിയെ ബീവർ മൂൺ (Beaver Moon) എന്നും വിളിക്കുന്നു.

വടക്കേ അമേരിക്കയിലെ പരമ്പരാഗത കാലിക നിരീക്ഷണങ്ങളിൽ നിന്നാണ് ബീവർ മൂൺ എന്ന പേര് രൂപപ്പെട്ടത്. ശൈത്യകാലത്തിനായി കൂടുകൾ നിർമ്മിക്കുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്ന ബീവർ എന്ന ജീവികളുമായി നവംബർ മാസത്തെ പണ്ടുകാലം മുതലെ ബന്ധപ്പെടുത്തിയിരുന്നു. ശൈത്യകാലത്ത് രോമക്കുപ്പായങ്ങൾ നിർമ്മിക്കാൻ ബീവറുകളെ വേട്ടയാടിയിരുന്ന കാലം കൂടിയായിരുന്നു ഇത്. കാലക്രമേണ ഈ പേര് നവംബറിലെ പൗർണമിയുമായി ബന്ധപ്പെടുകയും പരമ്പരാഗത ചാന്ദ്ര കലണ്ടറുകളിൽ ഇന്നും തുടരുകയും ചെയ്യുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Save your stories

Sign in